ഇപ്പോൾ മലയാള സിനിമ തിരിച്ചുവരവുകളുടെ പാതയിലാണ്. നടി മഞ്ജു വാര്യർ, നവ്യാനായർ, മീര ജാസ്മിൻ എന്നിവരെല്ലാം തന്നെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

മീര ജാസ്മിന്റെ രണ്ടാമത്തെ തിരിച്ചുവരവിൽ വലിയ ചർച്ചയായിരുന്നു. കാരണം താരത്തിന്റെ മേക്ക് ഓവർ ആണ് അതിനു കാരണമായത്. ഗ്ലാമർസ് ലുക്കിൽ ആണ് രണ്ടാമത് താരം ഒരു തിരിച്ചുവരവ് നടത്തിയത്.. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഒരേ കടൽ എന്ന ചിത്രത്തെപ്പറ്റി മീര സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. 2007 പുറത്തിറങ്ങിയ സിനിമയാണ് ഒരേ കടൽ. ഒരു നോവലാണ് ഒരേ കടല് എന്ന സിനിമ ആയി മാറിയത്.

ചിത്രത്തിന് തിരക്കഥയെഴുതിയത് ശ്യാമപ്രസാദു കെ ആർ മീരയും കൂടി ചേർന്നാണ്. ചിത്രത്തെക്കുറിച്ചുള്ള മീരയുടെ വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തിൽ കടന്നുചെല്ലും.

പിന്നെ അത് മറ്റൊന്നിനും പകരം വെക്കാനാവാത്തവണ്ണം അവിടെ പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിന്റെ ഒരേകടൽ എനിക്ക് അത്തരത്തിൽ വിലപ്പെട്ട യാത്രയാണ്. മമ്മുക്ക എന്ന അതുല്യ നടന്റെ മികവ് കണ്ട് അനുഭവിക്കാനുള്ള ഒരു അവസരം നൽകിയ സിനിമയാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണത്.
ചില പ്രതിഭകൾക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ചു പ്രവർത്തിക്കുവാനും അവസരം നൽകി ഈ സിനിമ എനിക്ക്. നന്ദി മമ്മൂക്ക എന്റെ ദീപ്തിയുടെ നാഥൻ ആയതിനു. നന്ദി ഭാവിയിലെ എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും ആശംസകൾ എന്നായിരുന്നു മീര കുറിച്ചിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറി. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രം സോണി ലൈവിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് മീരയുടെ വാക്ക് ശ്രെദ്ധ നേടുന്നത്.