Entertainment

എനിക്ക് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും രാത്രിയിൽ ഉറങ്ങി ഇല്ലായിരുന്നു.|Meera Jasmine talks women’s safety|

എനിക്ക് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും രാത്രിയിൽ ഉറങ്ങി ഇല്ലായിരുന്നു.|Meera Jasmine talks women’s safety|

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയാണ് മീരാ ജാസ്മിൻ. ഒരുകാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ മാത്രം തിളങ്ങിയ താരം കൂടിയായിരുന്നു മീര ജാസ്മിൻ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തുടക്കം.. മലയാളത്തിലും അന്യഭാഷകളിലും എല്ലാം തന്നെ തന്റെ കഴിവു തെളിയിക്കുവാൻ സാധിച്ചിട്ടുള്ള ഒരു താരം തന്നെയാണ് മീര ജാസ്മിൻ. ആരാധകർ ഏറെയായിരുന്നു താരത്തിന്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

അഭിമുഖത്തിൽ താരം പറയുന്നത് ഇപ്പോഴത്തെ കാലഘട്ടത്തെക്കുറിച്ച് ആണ്. ഇപ്പോൾ സ്ത്രീകളുടെ സുരക്ഷയെ പറ്റി എന്താണ് അഭിപ്രായം എന്ന ചോദ്യം ചോദിച്ചപ്പോഴായിരുന്നു താരം ചില കാര്യങ്ങളെക്കുറിച്ച് ഒക്കെ തുറന്നു പറഞ്ഞത്. ഇപ്പോഴും രാത്രിയായാൽ വീട്ടിൽ ഒരു വല്ലാത്ത ഭയം തോന്നാറുണ്ട്. കതകടച്ചോ എന്നും ജനൽ കുറ്റിയിട്ടോ എന്നുമൊക്കെ ഇടയ്ക്കിടെ ഉറങ്ങുന്നതിനു മുൻപ് നോക്കും. എനിക്ക് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും രാത്രിയിൽ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തിൽ പലരും കഴിയുന്നത്. എനിക്കുണ്ടായിരുന്നത് ഒരു മകൾ ആണെങ്കിൽ ഒരു കൊച്ചു പെൺകുട്ടി എനിക്കൊപ്പമുണ്ട് എങ്കിൽ ഞാനൊരിക്കലും അവൾക്കുവേണ്ടി ഉറങ്ങില്ല..

പണ്ട് പഠിക്കുന്ന കാലത്ത് ഞങ്ങൾ സ്കൂളിൽ നിന്ന് വരാൻ ഇത്തിരി താമസിച്ചു പോയാൽ ഒരുപാട് വഴക്ക് പറയുമായിരുന്നു പപ്പാ. അന്ന് ഒന്നും അറിയില്ലായിരുന്നു അതിന്റെ അർത്ഥം. എന്നാൽ ഇപ്പോൾ അതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത്രയും ആളുകൾക്ക് അറിയാവുന്ന ഇത്രയും സൗകര്യങ്ങൾ ഉള്ള എനിക്ക് ഇത്രത്തോളം ഭയം ആണെങ്കിൽ സാധാരണക്കാരായ മനുഷ്യർക്ക് എത്രത്തോളം പേടി ഉണ്ടായിരിക്കും. അങ്ങനെയുള്ള വീടുകൾ ഉണ്ടല്ലോ നല്ല അടച്ചുറപ്പില്ലാത്ത വാതിലും നല്ല കുറ്റി പോലും ഇല്ലാത്ത ആളുകൾ. അങ്ങനെയുള്ളവരെ കുറിച്ചും ഞാൻ ആലോചിക്കാറുണ്ട്.

അവരൊക്കെ എങ്ങനെയാണ് വീട്ടിൽ സമാധാനത്തോടെ രാത്രിയിൽ കിടന്നുറങ്ങുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കും. മീര ജാസ്മിൻ പറഞ്ഞ ഈ വാചകങ്ങൾ വളരെ പെട്ടെന്നായിരുന്നു സോഷ്യൽ മാധ്യമങ്ങളെല്ലാം തന്നെ ഏറ്റെടുത്തിരുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെ വീണ്ടും മലയാളസിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി.. രണ്ടാമത്തെ തിരിച്ചുവരവിലും പ്രേക്ഷകർ താരത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുകയാണ് .
Story Highlights:Meera Jasmine talks women’s safety

Most Popular

To Top
$(".comment-click-13288").on("click", function(){ $(".com-click-id-13288").show(); $(".disqus-thread-13288").show(); $(".com-but-13288").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });