ഇത് നമ്മുടെ സുമിത്ര തന്നെയാണോ..? അമ്പരപ്പിക്കുന്ന ലുക്കിൽ മീര വാസുദേവിന്റെ ചിത്രങ്ങൾ വൈറൽ |Meera Vasudhev New Photoshoot images

ഇത് നമ്മുടെ സുമിത്ര തന്നെയാണോ..? അമ്പരപ്പിക്കുന്ന ലുക്കിൽ മീര വാസുദേവിന്റെ ചിത്രങ്ങൾ വൈറൽ |Meera Vasudhev New Photoshoot images

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിരവധി ആരാധകരുള്ള ഒരു സീരിയലാണ് കുടുംബവിളക്ക്. തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ മീരാ വാസുദേവാണ് ഈ ഒരു സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ വേഷമാണ് വളരെ മികച്ച രീതിയിൽ മീര വാസുധേവ് അവിസ്മരണീയമാക്കുന്നത്. സീരിയൽ മേഖലയിലേക്ക് മീര എത്തിയപ്പോൾ വലിയ സ്വീകാര്യതയോടെ തന്നെയായിരുന്നു പ്രേക്ഷകരെല്ലാം ഈ ഒരു സീരിയലിനെ ഏറ്റെടുത്തിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ റേറ്റിങ്ങിൽ മുൻപിൽ നിൽക്കുന്ന ഒരു പരമ്പര കൂടിയാണ് കുടുംബവിളക്ക്. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് എന്നും വളരെയധികം ഇഷ്ടപ്പെട്ടതുമാണ്. മീര വാസുദേവും സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ്. സാരിയൊക്കെ അണിഞ്ഞു ഒരു നാടൻ വീട്ടമ്മയുടെ ലുക്കിലാണ് കുടുംബവിളക്കിൽ മീരാ വാസുദേവ് പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ മീരയുടെ ഒരു മോഡേൺ ഫോട്ടോഷൂട്ട് ആണ് വൈറലായി മാറുന്നത്. ഈ ഫോട്ടോഷൂട്ടിൽ അല്പം ബോൾഡ് ഗ്ലാമർസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത് ഇത് നമ്മുടെ സുമിത്ര തന്നെയാണോ എന്നാണ്. അത്രത്തോളം വ്യത്യസ്തമായ ഒരു ലുക്കിലാണ് താരത്തെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രത്തിന് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു ഫോട്ടോഷൂട്ട് വൈറലായി മാറുകയായിരുന്നു ചെയ്തത്. ജീൻസും ടോപ്പും ഒക്കെ അണിഞ്ഞു ഒരു ആൾട്ര മോഡൺ ലുക്കിലാണ് മീര വാസുദേവിനെ ഈ ചിത്രങ്ങളിലൊക്കെ കാണാൻ സാധിച്ചിരിക്കുന്നത്. മലയാള മിനിസ്ക്രീൻ രംഗത്തെ മീരയുടെ ആദ്യ സംരംഭമാണ് കുടുംബവിളക്ക്. ഈയൊരു സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരാൻ മീരാ വാസുദേവന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.Story Highlights: Meera Vasudhev New Photoshoot images