രണ്ടാം വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു മേഘ്ന രാജ് ;ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തു..|Meghna Raj talkes about her second marriage

രണ്ടാം വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു മേഘ്ന രാജ് ;ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തു..|Meghna Raj talkes about her second marriage

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിരുന്നു മേഘ്നാരാജ്. പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയിരുന്നു. ചിരഞ്ജീവി സർജ്ജയുമായി പ്രണയത്തിലാവുകയും, 10 വർഷം നീണ്ടു നിന്ന ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറുകയും ചെയ്തു. എന്നാൽ ആ സന്തോഷത്തിന് അധികനാൾ ഉണ്ടായിരുന്നില്ല. വിവാഹിതരായി വളരെ കുറച്ചു നാളുകൾ പിന്നിടുമ്പോൾ തന്ന മേഘ്നയെ ഒറ്റയ്ക്കാക്കി ചിരഞ്ജീവി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലയാളി അല്ലാതിരുന്നിട്ടു പോലും ചിരഞ്ജീവി സർജയുടെ മരണം മലയാള സിനിമാ ലോകത്തെയും വല്ലാത്ത വേദനയിൽ ആയിരുന്നു ആഴ്ത്തിയത്. ജീവിതത്തിൽ തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ചിരഞ്ജീവിയുടെ വിയോഗം മേഘനയേ ചെറുതായി ആയിരുന്നില്ല ബാധിച്ചത്. വേദനയിൽ നിന്നും പതിയെ മേഘന കര കയറിവന്നത്. മകന്റെ ജനനത്തോടെ ആണ് മേഘന ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മകൻ ജനിച്ചതോടെ മകൻ മാത്രമായി മേഖനയുടെ ലോകം. ഇന്നും ചീരുവിനെ പറ്റി സംസാരിക്കുമ്പോൾ വാക്കുകൾ ഇടറാതെ സംസാരിക്കാൻ മേഘനയ്ക്ക് സാധിക്കില്ല.

ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എത്ര വലുതായിരുന്നു എന്ന് ആ സംസാരത്തിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കും. ഒരു അഭിമുഖത്തിൽ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മേഘ്ന. പലരും തന്നോട് പറയുന്നുണ്ട് വിവാഹിത ആവണം എന്ന്. തന്നെ ചുറ്റി നിൽക്കുന്നവർ തന്നെ അതിന് നിർബന്ധിക്കുകാറുണ്ട്. മറ്റു ചിലർ പറയുന്നത് സന്തോഷത്തോടെ മകനൊപ്പം ജീവിച്ചാൽ മതി എന്നാണ്. രണ്ട് അഭിപ്രായങ്ങളും പറയുന്ന ആളുകൾ തനിക്കു ചുറ്റും ഉണ്ട്. ഞാൻ ഇതിൽ ആര് പറയുന്നതാണ് കേൾക്കേണ്ടത്.

അതുകൊണ്ട് ഞാൻ എന്നെ കേൾക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും പറഞ്ഞിരുന്നു. വിവാഹം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള കാര്യം വ്യക്തമായി താരം പറഞ്ഞിരുന്നില്ല. സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ആരാധകറും ഏറെയാണ്.
Story Highlights:Meghna Raj talkes about her second marriage