മകൾ തൻവി ഋതുമതിയായ വാർത്ത പങ്കുവെച്ച് മിഥുനും ലക്ഷ്മിയും; ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകർ.|Mithun and Lakshmi share the news of their daughter Tanvi’s first period

മകൾ തൻവി ഋതുമതിയായ വാർത്ത പങ്കുവെച്ച് മിഥുനും ലക്ഷ്മിയും; ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകർ.|Mithun and Lakshmi share the news of their daughter Tanvi’s first period

അവതരണ രംഗത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയുള്ള അവതാരകനാണ് മിഥുൻ. നിരവധി ആരാധകരാണ് മിഥുന് ഉള്ളത്. നടന് ആർ ജെ എന്നീ നിലകളിലും ശ്രെദ്ധ നേടിയിട്ടുള്ള താരം കൂടിയാണ് മിഥുൻ. മിഥുന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയും, അതിലെ അവതാരക വേഷവും ആയിരുന്നു. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകൾ തൻവിയും ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ സാന്നിധ്യം തന്നെയാണ്. ഇപ്പോൾ മിഥുനും ലക്ഷ്മിയും പുതിയൊരു സന്തോഷ വാർത്തയാണ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. തങ്ങളുടെ മകൾ തൻവി പ്രായപൂർത്തിയായ സന്തോഷം ആണ് ഇവർ അറിയിച്ചിരിക്കുന്നത്.

മകൾ ഋതുമതി ആയതിന്റെ തിരണ്ടു കല്യാണം ആഘോഷം ആക്കിയിരിക്കുകയാണ് താരങ്ങൾ. ചടങ്ങുകളുടെ വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. മകളുടെ കല്യാണം പോലെയാണ് ഈ ആഘോഷം കുടുംബം കൊണ്ടാടുന്നത്. മുല്ലപ്പൂവും ദാവണിയും ആഭരണങ്ങളും ഒക്കെ ധരിച്ച് ഒരു കൊച്ചു മണവാട്ടിയായി തന്നെയാണ് തൻവി എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മിഥുനും ലക്ഷ്മിയും പങ്കുവച്ച് വീഡിയോയ്ക്ക് താഴെ ജ്യോത്സന നൈല ഉഷ, തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

അതോടൊപ്പം നിരവധി ആരാധകരും ഇവർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് ആയിരുന്നു ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മിഥുനും ഭാര്യ ലക്ഷ്മിയും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ലക്ഷ്മിയുടെ വീഡിയോസിന് ആണ് ഇൻസ്റ്റഗ്രാമിൽ ആരാധകരേറെ എന്നതാണ് സത്യം. പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സമകാലികമായ ചില പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു ലക്ഷ്മി വിഡിയോ ചെയ്യുന്നത്. ദുബായിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു അവതാരകനായ ഒരു അവസരം മിഥുന് ലഭിച്ചിരുന്നത്.

അവതാരകനായി ഉള്ള മിഥുന്റെ പ്രകടനം പ്രേക്ഷകർക്ക് ഇഷ്ടം ആയതോടെ നിരവധി അവസരങ്ങളും താരത്തിന് ലഭിക്കാൻ തുടങ്ങി. അടുത്ത സമയത്ത് വിമർശനങ്ങൾ വളരെയധികം ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു മിഥുന്റെ ഭാര്യ ലക്ഷ്മി. വസ്ത്രധാരണം ആയിരുന്നു അതിന് കാരണമായത്. ഭാര്യയെ പിന്തുണച്ചുകൊണ്ട് മിഥുൻ എത്തുകയും ചെയ്തിരുന്നു. വിമർശിച്ചവർക്ക് കിടിലൻ മറുപടിയായിരുന്നു മിഥുൻ നൽകിയത്. ഇവരുടെ പുതിയ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
Story Highlights:Mithun and Lakshmi share the news of their daughter Tanvi’s first period