മകനൊപ്പം ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ചു മിയ,ഒരു മാറ്റവും ഇല്ലന്ന് ആരാധകർ  

മകനൊപ്പം ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ചു മിയ,ഒരു മാറ്റവും ഇല്ലന്ന് ആരാധകർ  

നിരവധി ആരാധകരുള്ള ഒരു നടിയാണ് മിയ ജോർജ്. സീരിയലിൽ നിന്നുമായിരുന്നു സിനിമാരംഗത്തേക്ക് താരം എത്തുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലെ വേഷത്തിലൂടെയാണ് താരം  കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുവാനും  സാധിച്ചു. ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് മികവോടെ ചെയ്യുവാനുള്ള ഒരു കഴിവ് താരത്തിന്  ഉണ്ടായിരുന്നു.

സിനിമയിൽ നല്ല രീതിയിൽ തന്നെ തിളങ്ങിനിൽക്കുന്ന കാലഘട്ടത്തിലായിരുന്നു താരം വിവാഹിതയായതും  കുടുംബജീവിതത്തിലേക്ക് വഴിമാറിയതും. പിന്നീട് സിനിമയിൽ നിന്നും ഇടവേള കൂടി താരം എടുത്തു. മകൻ കൂടി  ജനിച്ചതോടെ താരം സിനിമയിൽ നിന്നും പൂർണമായി അകന്നു എന്ന് പറയുന്നതാണ് സത്യം ചില പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ ഉണ്ടായിരുന്നു. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി മറ്റും താരം എത്തുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മകനും  ഭർത്താവും  ആണ് തന്റെ  ലോകം എന്ന് പലപ്പോഴും താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം തന്നെ മീയ   ഗർഭിണിയായതും പ്രസവിച്ചതും  ഒന്നും തന്നെ ആരും അറിഞ്ഞിരുന്നില്ല. കുഞ്ഞുമായുള്ള ചിത്രം പങ്കുവച്ചപ്പോൾ ആയിരുന്നു ഗർഭിണിയാണെന്നും പ്രസവിച്ചിരുന്നു എന്നുമൊക്കെ ആരാധകർ പോലും മനസ്സിലാകുന്നത്. സാധാരണ താരങ്ങൾ തങ്ങളുടെ പ്രസവകാലം വലിയ വാർത്തയാകുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തത പുലർത്തിയ  താരത്തിന്  ആരാധകരുടെ ഭാഗത്തുനിന്നും വലിയ അഭിനന്ദനം ആയിരുന്നു ലഭിച്ചിരുന്നത്. 

ഇപ്പോൾ  മിയയും  കുഞ്ഞും കൂടിയുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മാധ്യമങ്ങളെല്ലാം വൈറലാകുന്നത്. വനിതയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിംഗ് ഭാഗമായാണ് മിയ  കുഞ്ഞിനോടൊപ്പം ഉള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.ആ  ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.  മകനോടൊപ്പം സന്തോഷവതിയായി നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. 

Leave a Comment

Your email address will not be published.

Scroll to Top