കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു.

മലയാളത്തിലും അന്യഭാഷകളിലും എല്ലാം വലിയതോതിൽ തന്നെ സ്വീകാര്യത ഉണ്ടാക്കിയ ചിത്രമായിരുന്നു കെജിഎഫ്. കെജിഎഫിലേ ഓരോ താരങ്ങളും ആളുകൾക്ക് പരിചിതമാണ്. ഇപ്പോഴിതാ പ്രശസ്ത കന്നട നടനായ മോഹൻ ജുനേജ അന്തരിച്ചുവെന്നാണ് അറിയാൻ സാധിക്കുന്നത്. ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാഷാഭേദമന്യ മികച്ച വിജയം സ്വന്തമാക്കിയ കെ ജി എഫിന്റെ രണ്ടു ഭാഗങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. മലയാളം, തമിഴ്,തെലുങ്ക് ഹിന്ദി സിനിമകളിലും മോഹൻ ജുനേജ ഹാസ്യതാരമായി എത്തിയിട്ടുണ്ട്. ഏകദേശം നൂറിലേറെ ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

ഹാസ്യതാരം എന്ന നിലയിൽ ശ്രദ്ധേയനായ താരം ടിവി സീരിയലുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ് ഇദ്ദേഹം.. ബാംഗ്ലൂരിലാണ് അദ്ദേഹം പഠിച്ചതും താമസിക്കുന്നതും. സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ട് തന്നെ നടക്കും എന്ന് അറിയാൻ സാധിക്കുന്നത്. കെ ജി എഫ് എന്ന ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു അദ്ദേഹം മികച്ചതാക്കിരുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്ത ഒരു അനുഭവമാണ്. കെ ജി എഫ് വിജയത്തിന്റെ ഇടയിൽ തന്നെ ഇങ്ങനെയൊരു സംഭവം നടന്നത് വേദനയുളവാക്കുന്നുണ്ട് ആരാധകർക്ക്.

 

Leave a Comment

Your email address will not be published.

Scroll to Top