മോഹൻലാൽ, ആലിയാഭട്ട്, ഞാൻ, അങ്ങനെ എക്ട്രാഓർഡിനറി കഴിവുള്ളവരെ മാത്രമെ ആളുകൾ ട്രോളു, ഗായത്രി സുരേഷ് .

ട്രോളുകളിലൂടെ സോഷ്യൽ മീഡിയയിൽ തന്റെതായ ഇടം നേടിയ താരം ആയിരുന്നു ഗായത്രി സുരേഷ് എന്ന് വേണമെങ്കിൽ പറയാം.

ജമുനപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് ട്രോളുകളിലൂടെ ആണ്. പലപ്പോഴും താരത്തിന്റെ പല വാക്കുകളും വിവാദങ്ങൾക്ക് ഇടയാകാറുണ്ട്. എങ്കിലും താരം തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായ രീതിയിൽ തന്നെ പറയുകയും ചെയ്യാറുണ്ട്. നിരന്തരമായി ട്രോളുകൾക്കും കളിയാക്കാലുകൾക്കും ഇരയായ ഒരു വ്യക്തി കൂടിയാണ് ഗായത്രി സുരേഷ്. ഗായത്രി വീണ്ടും ഒരു അഭിമുഖത്തിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.

അതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ഇപ്പോൾ ട്രോളുകൾ തന്നെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഒക്കെ ഗായത്രി റിപ്പോർട്ടർ ചാനലും കൗമദി മൂവീസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്റെ 5 സിനിമകൾ ഇനി വരാനുണ്ട്. അതിലൊന്നും വലിയ നടീനടന്മാർ ഇല്ല.ഞങ്ങൾ കുറച്ച് ആളുകൾ മാത്രമാണ്. അതിനാൽ തന്നെ നിർമാതാക്കളെ ലഭിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു.

അഥവാ കിട്ടിയാൽ സിനിമ പകുതി വഴിക്ക് തീർന്ന പോകാറുണ്ട്. പൈസ തീരുമ്പോൾ വീണ്ടും പണം കടം എടുത്താണ് വർക്ക് തുടരുന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉണ്ടെങ്കിലും ഇതൊന്നും തന്നെ ബാധിച്ചിട്ടുള്ള കാര്യമല്ല. ബാങ്ക് ഉപേക്ഷിച്ചതിൽ എനിക്ക് ഇന്നേവരെ വിഷമം തോന്നിയിട്ടില്ല. അതിനോട് എനിക്ക് പണ്ടും താൽപര്യമുണ്ടായിരുന്നില്ല. അതൊരു വരുമാനം മാത്രമായിരുന്നു. ഇപ്പോൾ ആരെ കാണുമ്പോഴും ചോദിക്കുന്നത് ട്രോളുകളിലൊക്കെ വരുന്ന കുട്ടിയല്ലേ എന്നാണ്. ലാലേട്ടനെയും ആലിയ ഭട്ട് തുടങ്ങിയവരെ വരെ ട്രോളുകൾക്ക് ഇര ആക്കുന്നു.

ലാലേട്ടനും ആലിയഭട്ട് എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള ആളുകൾ അല്ലേ. അവരെ എന്തിനാണ് ആളുകൾ ട്രോളുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെ കാണുമ്പോൾ അതുമായി താരതമ്യപ്പെടുത്തിയാണ് ഞാൻ ആശ്വസിക്കുന്നത്.അങ്ങനെയാണ് ഞാൻ ആശ്വാസം കണ്ടെത്തുന്നത്.. സാധാരണക്കാരെ ആരും ട്രോളില്ലല്ലോ എന്തെങ്കിലും കഴിവ് ഉള്ളവരെ മാത്രമാണ് ആളുകൾ ട്രോളുന്നത് എന്നും ഗായത്രി പറഞ്ഞു.

Leave a Comment