Entertainment

രാവിലെ എഴുന്നേൽക്കണമെങ്കിൽ പോലും താൻ വിളിച്ചു എഴുന്നേൽപ്പിക്കണം. മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ.

രാവിലെ എഴുന്നേൽക്കണമെങ്കിൽ പോലും താൻ വിളിച്ചു എഴുന്നേൽപ്പിക്കണം. മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടനാണ് താരരാജാവ് മോഹൻലാൽ എന്ന് തന്നെ പറയണം. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദര തുല്യനും ആണ് ആന്റണി പെരുമ്പാവൂർ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പലവട്ടം ലാലേട്ടൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളം സിനിമ ലോകത്തിലെ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള ഒരു നിർമാതാവ് എന്ന പേരും ആന്റണി പെരുമ്പാവൂറിന് സ്വന്തമാണ്.

ലാൽ സാർ ഇല്ലായിരുന്നുവെങ്കിൽ ആന്റണി ഒന്നും ആവില്ലായിരുന്നു എന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ന് വളരെ അത്ഭുതത്തോടെയും അസൂയയൊടെയും ആളുകൾ നോക്കിക്കാണുന്ന ഒരു സൗഹൃദമാണ് ആന്റണി പെരുമ്പാവൂറിന്റെയും മോഹൻലാലിന്റെയും ഒരുപക്ഷേ അദ്ദേഹത്തിന് അറിയാത്ത രഹസ്യങ്ങൾ ഒന്നും തന്നെ താര രാജാവിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്ന് എല്ലാവർക്കുമറിയാം. ഇപ്പോഴിതാ മോഹൻലാലും താനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആന്റണി.

രാവിലെ എഴുന്നേൽക്കണമെങ്കിൽ പോലും താൻ വിളിച്ചു എഴുന്നേൽപ്പിക്കണം എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ പറയുന്നുണ്ടായിരുന്നു. സെറ്റിലുള്ളപ്പോൾ തന്നോട് പലപ്പോഴും ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്ന് പറയാറുണ്ടെങ്കിലും കുറച്ചു കഴിയുമ്പോൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാറുണ്ട്. മോഹൻലാൽ തന്റെ നിർബന്ധപ്രകാരമാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നും താരം പറയുന്നത് മോഹൻലാൽ അത് കേൾക്കാറുണ്ടെന്നും
ആന്റണി പെരുമ്പാവൂർ പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട മോഹൻലാലിന്റെ സ്വഭാവത്തെക്കുറിച്ചും ആന്റണി ഈ അവസരത്തിൽ പറഞ്ഞിരുന്നു.

ഒരാളെ സഹായിക്കുകയാണെങ്കിൽ അത് പുറത്ത് മറ്റാരുമറിയാതെ ചെയ്യണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മോഹൻലാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി ആകാൻ ഇടയാക്കിയത് അദ്ദേഹത്തിന്റെ ഈ ഒരു സ്വഭാവമാണ് എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അതോടൊപ്പം തന്നെ തന്റെ കലാരംഗത്തെ പ്രകടനത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ടായിരുന്നു. 30 വർഷം മുൻപ് കിലുക്കം എന്ന ചിത്രത്തിൽ റെയിൽവേ സ്റ്റേഷനിൽ രേവതിയെ കാറിൽ കയറ്റി കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവർ ആയിട്ടാണ് ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് സിനിമ ചർച്ച നടക്കുമ്പോൾ മോഹൻലാൽ തന്നോട് അഭിനയിക്കുന്നില്ലെന്ന് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹം അങ്ങനെ ചോദിക്കുന്നത് കൊണ്ടാണ് താൻ ഇത്രയും സിനിമകളിൽ അഭിനയിച്ചതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

Most Popular

To Top