Entertainment

ബിഗ്‌ബോസിൽ മോഹൻലാലിനും മത്സരാർത്ഥികൾക്കും ലഭിക്കുന്ന പ്രതിഫലം ഇതാണ്.

ബിഗ്‌ബോസിൽ മോഹൻലാലിനും മത്സരാർത്ഥികൾക്കും ലഭിക്കുന്ന പ്രതിഫലം ഇതാണ്.

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം അറിയുവാൻ ആരാധകർക്ക് വല്യ ആകാംക്ഷ ആയിരിക്കുമുണ്ടാവുക. കാരണം ബിഗ് ബോസ് ഇപ്പോൾ വലിയ രീതിയിൽ തന്നെ റേറ്റിങ് ഉള്ള ഒരു റിയാലിറ്റി ഷോയായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇനി ഒരു മാസത്തിൽ താഴെ മാത്രമേ പരിപാടി ബാക്കിയുള്ളൂവെന്നത് പ്രേക്ഷകരിൽ വേദന നിറയ്ക്കുന്നതാണ്. ബിഗ്‌ബോസ് താരങ്ങൾ ഒരാഴ്ച ഈ വീട്ടിൽ നിൽക്കുന്ന വേണ്ടി എത്ര രൂപയാണ് വാങ്ങുന്നത് എത്രയാണ് എന്ന് അറിയുവാൻ ആളുകൾക്കും താല്പര്യം ഉണ്ടായിരിക്കും.

അത്തരത്തിൽ ഉള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ള അവശേഷിക്കുന്ന ആളുകൾ എന്ന് പറയുന്നത് റോൺസൺ റിയാസ്, വിനയ്, ദിൽഷാ, ധന്യ, മേരി വർഗീസ്,ലക്ഷ്മിപ്രിയ, അഖിൽ,സൂരജ്, ബ്ലെസ്ലി എന്നിവരാണ്. ഇവരുടെ പ്രതിഫലം എന്ന് പറയുമ്പോൾ ദിൽഷ ബ്ലേസ്‌ലി എന്നിവർക്ക് ലഭിക്കുന്നത് 25000 രൂപയാണ് ആഴ്ചയിൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോൺസൺ 40,000രൂപയും ധന്യാമേരി വർഗീസ് 35,000 രൂപയും ആണ് റിപ്പോർട്ടുകൾ ആയി അറിയാൻ സാധിച്ചിരിക്കുന്നത്. അഖിലിന് 30,000 രൂപയാണ് ലഭിക്കുന്നത്. സൂരജിന് 40,000 രൂപയും ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം നിലവിൽ ലഭിക്കുന്നത് ലക്ഷ്മിപ്രിയക്ക് ആണ്.75000 രൂപയാണ് ലക്ഷ്മി പ്രിയക്ക് ലഭിക്കുന്നത്.

വൈൽഡ് കാർഡ് എൻട്രി വഴി എത്തിയവരുടെ പ്രതിഫലം യഥാർത്ഥമായി പുറത്തുവിട്ടിട്ടില്ല. 25,000 രൂപയൊടെ അടുപ്പിച്ച് തന്നെയായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയ സുചിത്രയ്ക്ക് 50,000 രൂപയായിരുന്നു ഒരാഴ്ചയിൽ ലഭിക്കുന്ന പ്രതിഫലം. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പ്രതിഫലവും മുപ്പതിനായിരം രൂപയായിരുന്നു. ജാസ്മിൻ മൂസയുടെ പ്രതിഫലവും മുപ്പതിനായിരം രൂപ തന്നെയായിരുന്നു. ബിഗ് ബോസ് വീട്ടിൽ പ്രതിഫലം ലഭിക്കുന്നത് പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ്. ഏറ്റവും കൂടുതൽ ആളുകൾ അറിയുന്ന ആളുകൾക്ക് ആണ് കൂടുതൽ പ്രതിഫലം ലഭിക്കുന്നത്.

അങ്ങനെ നോക്കുമ്പോൾ നിലവിൽ ഏറ്റവും പ്രതിഫലം ലക്ഷ്മിപ്രിയയ്ക്ക് ആണ് എന്നാണ്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് പറയുന്നത്.താരരാജാവ് മോഹൻലാലിന്റെ പ്രതിഫലം. അത് നാല് ലക്ഷം രൂപയാണ്. രണ്ട് ദിവസത്തിനു വേണ്ടി അദ്ദേഹം വാങ്ങുന്നത് 4 ലക്ഷം രൂപയാണ് ഒരാഴ്ചയിലെ പ്രതിഫലമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

Most Popular

To Top