മലൈക്കോട്ടൈ വാലിബനിൽ ഉലകനായകൻ കമൽഹാസനും എത്തുന്നു..! ഇത് പൊളിക്കും |Mohanlal and Lijo Jose Palliseri movie new updates

മലൈക്കോട്ടൈ വാലിബനിൽ ഉലകനായകൻ കമൽഹാസനും എത്തുന്നു..! ഇത് പൊളിക്കും |Mohanlal and Lijo Jose Palliseri movie new updates

കുറേക്കാലങ്ങളായി മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശേരിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം. മലയാളികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു ടൈറ്റിൽ ലോഞ്ചിംഗ് ആയിരുന്നു നടന്നത്. മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജനുവരി 10ന് രാജസ്ഥാനിൽ വച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തെ കുറിച്ചുള്ള പല അഭിയൂഹ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ എത്തുകയും ചെയ്യുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുക ബോളിവുഡ് ആക്ഷൻ ഹീറോയായ വിദ്യുത് ജമാൽ ആയിരിക്കുമെന്ന് റിപ്പോർട്ട് അടുത്ത സമയത്തായിരുന്നു പുറത്ത് വന്നത്.

ഗുസ്തി പ്രമേയമായാണ് ഈ ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഇത് സത്യമായിരിക്കും എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച മറ്റൊരു റിപ്പോർട്ടാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഭാഗമായി ഉലകനായകൻ കമലഹാസൻ ഉണ്ടാകുമെന്നാണ് ചില കോളിവുഡ് വൃത്തങ്ങളുടെ റിപ്പോർട്ട്. നാന അടക്കമുള്ള ചില മാധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തു. പി എസ് റഫീക്കിന്റെതാണ് തിരക്കഥ. ലിജോയും മോഹൻലാലും ഒരുമിക്കുമ്പോൾ എന്തായിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കമലഹാസൻ കൂടി ചിത്രത്തിന്റെ ഭാഗമാവുകയാണെങ്കിൽ ചിത്രത്തിന്റെ നിറം തന്നെ മാറിപ്പോകും എന്നാണ് പ്രേക്ഷകർ പറയുന്നത്.

അങ്ങനെയാണെങ്കിൽ ചിത്രം ഒരു വലിയ രീതിയിലേക്ക് എത്തുമെന്നും ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും ഒരുമിക്കുമ്പോൾ എന്തൊക്കെ വിസ്മയങ്ങളാണ് കാണാൻ സാധിക്കുന്നത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആ വിസ്മയം കാണാൻ വേണ്ടിയാണ് ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നത്. അത്രത്തോളം ഇഷ്ടത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ തന്നെ ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ നൻപകൽ നേരത്തെ മയക്കം എന്ന ചിത്രം പുറത്തെത്തിയ സമയം മുതൽ തന്നെ പ്രേക്ഷകരുടെ ആഗ്രഹം മോഹൻലാലിനൊപ്പം ഉള്ള ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായിരുന്നു.
Story Highlights: Mohanlal and Lijo Jose Palliseri movie new updates