Entertainment

ഇതുകൊണ്ടൊക്കെ ആണ് യുവതാരങ്ങൾ മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ട് പഠിക്കണമെന്ന് പറയുന്നത്.|Mohanlal and Mammootty’s old interview goes viral.

ഇതുകൊണ്ടൊക്കെ ആണ് യുവതാരങ്ങൾ മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ട് പഠിക്കണമെന്ന് പറയുന്നത്.|Mohanlal and Mammootty’s old interview goes viral.

സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി നിറഞ്ഞുനിൽക്കുന്ന വാക്കാണ് ശ്രീനാഥ് ഭാസിയുടെ അഭിമുഖത്തെ കുറിച്ചുള്ള വാർത്തകൾ. ശ്രീനാഥ് അഭിമുഖത്തിൽ എത്തിയപ്പോൾ അവതാരകയുടെ സഭ്യമല്ലാത്ത രീതിയിൽ പെരുമാറി എന്നതായിരുന്നു ഇതിനുള്ള കാരണമായത്. ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളാണ് അവതാരകയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അതിനെതിരെ പ്രതികരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി എന്ന് പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരേഷ് വാര്യർ എന്നൊരു വ്യക്തി സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ പഴയ ഓർമ്മകളെ കുറിച്ച് പറയുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിമുഖങ്ങൾ കുറിച്ച് അദ്ദേഹം പറയുന്നത്. എത്രയോ മോശമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ഒരിക്കൽ പോലും ഇവർ രണ്ടുപേരും ഓരോ അവതാരകരോടും മോശമായി പെരുമാറിയിട്ടില്ല.. പകരം കുറിക്കുകൊള്ളുന്ന മറുപടികൾ ആയിരുന്നു അവർക്ക് നൽകിയിട്ടുള്ളത്. ഒരിക്കൽ പോലും അവരോടെ മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ അവരുടെ മറുപടി വളരെ വ്യക്തവും ആയിരുന്നു. ഇത് തെളിയിക്കുന്ന ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഈ കുറിപ്പും ഇപ്പോൾ നിമിഷനേരം കൊണ്ട് വൈറൽ ആയി. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

കുറച്ചു കാലം മുമ്പ് കണ്ട, രണ്ട് നടൻമാരുടെ ഇൻറർവ്യൂകളാണ്.സീൻ 1 – അവതാരകൻ :- ആദ്യത്തെ പ്രതിഫലം എത്രയാണ്?മമ്മൂട്ടി- അമ്പത് രൂപ, അവതാരകൻ – ഏറ്റവും അവസാനം ലഭിച്ചതോ? അത് പറയാൻ പറ്റുമോ?മമ്മൂട്ടി- പറയാൻ പറ്റായ്കയൊന്നുമില്ല. അത് പറഞ്ഞിട്ടും ആർക്കും പ്രയോജനമൊന്നും കിട്ടാൻ പോകുന്നില്ല.

SKN – ലാലിൻ്റെ തീറ്റ പ്രേമം ഫേമസ് ആണല്ലോലാൽ – തീറ്റ എന്നൊന്നും പറയല്ലേ, കുറച്ചു കൂടി ബഹുമാനം ഭക്ഷണത്തിന് കൊടുക്കൂ… (ചിരി)SKN – ലാലിൻ്റെ “മറ്റേ ” കാര്യങ്ങൾ ഒക്കെ ജനങ്ങൾക്കിടയിൽ സംസാരവിഷയമാണല്ലോ.ലാൽ – മറ്റേക്കാര്യങ്ങളോ See, കൊച്ചി നഗരത്തിൽ മാലിന്യം നീക്കം ചെയ്തിട്ട് ഒരാഴ്ചയായി എന്നു വാർത്ത കണ്ടു. എത്രയോ സാമൂഹ്യ പ്രശ്നങ്ങൾക്കിടയിൽ എൻ്റെ സ്വകാര്യ ജീവിതം ഒരു വാർത്തയാണോ?

ജോണി ലൂക്കോസ് – ലാൽ മൂവായിരം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നു പറയുന്നത് ശരിയാണോ?ലാൽ – അതിലധികം വരും (അദ്ദേഹം ഒരു womanizer ആണെന്നല്ല ലാൽ ഉദ്ദേശിച്ചത്. ഇത്തരം ചോദ്യത്തെ എങ്ങനെ tackle ചെയ്യണം എന്നാണ്) ശ്രീനാഥ് ഭാസിയുടെ റെഡ് FM ഇൻ്റർവ്യൂ കണ്ടപ്പോൾ ഓർമ വന്നതാണ്.
Story Highlights:Mohanlal and Mammootty’s old interview goes viral.

ഇതുകൊണ്ടൊക്കെ ആണ് യുവതാരങ്ങൾ മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ട് പഠിക്കണമെന്ന് പറയുന്നത്.|Mohanlal and Mammootty’s old interview goes viral.

Most Popular

To Top