Entertainment

മോഹൻലാലും മഞ്ജുവാര്യരും ഒരുമിക്കുന്നു സിനിമയിൽ അല്ലെന്ന് മാത്രം| Mohanlal and Manju Warrier Joined Together in a new ad film

ആറാം തമ്പുരാനിലെ കണിമംഗലത്ത് ജഗനാഥനും അയാളുടെ ഉണ്ണിമായയും,കൻമദത്തിലെ വേദനയുടെ കനലില്‍ ഉരുക്കി അടിച്ചു പാകപ്പെടുത്തിയ ഇരുമ്പിനേക്കാള്‍ കരുത്തില്‍ വിശ്വനാഥനും ഭാനുവും, ഒരു നിള ഒഴുകും എന്നും എപ്പോഴുവിലെ പോലെ വിനീത് എന്‍ പിള്ളയും അഡ്വ ദീപയും… എപ്പോഴോക്കെ ഇവര്‍ ഒരുമിച്ച് സ്‌ക്രീനിലെത്തിയിട്ടുണ്ടോ അന്നൊക്കെ മലയാള സിനിമയുടെ ബോക്സ് ഓഫീസിന് കിടിലൻ പണി കിട്ടിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാല്‍ – മഞ്ജു വാര്യര്‍ ഭാഗ്യതാരാജോഡികളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ ഓണത്തിന് ലാലേട്ടനും മഞ്ജുവും വീണ്ടും ഒന്നിക്കുകയാണ് പക്ഷെ, സിനിമയില്‍ അല്ലെന്നു മാത്രം.

ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈ ജിയുടെ ഓണം സ്പെഷ്യല്‍ പരസ്യത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചേത്തുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു ബ്രഹ്മാണ്ഡപരസ്യമാണ് മൈജി ഒരുക്കുന്നത്. കംപ്ലീറ്റ് ആക്റ്ററും ലേഡി സൂപ്പര്‍ സ്റ്റാറും ഒരു പരസ്യത്തില്‍ ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. മാസ് ആന്‍ഡ് ക്ലാസ് ലുക്കില്‍ നടനവിസ്മയം മോഹന്‍ലാല്‍ ഈ പരസ്യത്തിൽ അവതരിക്കുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഒട്ടനവധി മികച്ച പരസ്യ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുകയും ചെയ്ത ജിസ് ജോയ് ആണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത്. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാന്‍ഡ് ആണ് മൈ ജി എന്ന പ്രേത്യകതയും ഉണ്ട്. കേരളത്തിന്റെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ട മൈജിയുടെ പരസ്യങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ളതുമാണ് . കോടികള്‍ മുടക്കി സിനിമയേക്കാള്‍ ദൃശ്യമികവോടെയുള്ള ഒരു ബ്രഹ്മാണ്ഡ പരസ്യം അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വാർതകൾ .

കേരളത്തില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ട മൈജി ഓണത്തിന് ഒട്ടനവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പരസ്യം മലയാളത്തില്‍ ഒരു സിനിമയെടുക്കുന്നതിലും വലിയ ചെലവിലാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മോഹന്‍ലാല്‍ ഇതിനു മുമ്പ് അഭിനയിച്ച മൈജിയുടെ പരസ്യങ്ങളെല്ലാം വലിയ രീതിയില്‍ ഹിറ്റ് ആയതുമാണ്.

ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണു ജിസ് ജോയും സംഘവും മൈജിയുടെ എസ്ക്ലൂസീവ് പരസ്യമൊരുക്കുന്നത്. എന്നും പുതുമയും വ്യത്യസ്തതയും നിറഞ്ഞ വേറെ ലെവലാണ് മൈജിയുടെ പരസ്യം.

Mohanlal and Manju Warrier Joined Together in a new ad film | MyG | MyG Digital Hub | myG Digital | Best Mobile Stores in Kerala | Buy Laptop & Mobiles Online

മോഹൻലാലും മഞ്ജുവാര്യരും ഒരുമിക്കുന്നു സിനിമയിൽ അല്ലെന്ന് മാത്രം| Mohanlal and Manju Warrier Joined Together in a new ad film

Most Popular

To Top
$(".comment-click-15541").on("click", function(){ $(".com-click-id-15541").show(); $(".disqus-thread-15541").show(); $(".com-but-15541").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });