മലയാള സിനിമയുടെ നടന വിസ്മയം ആണ് താരരാജാവ് മോഹൻലാൽ.

മികച്ച അഭിനയത്തോടൊപ്പം പലവട്ടം ബോക്സോഫീസിൽ ചലനം തീർക്കുവാൻ സാധിക്കുന്ന ഹിറ്റുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച താരം തന്നെയാണ്. ഏറ്റവും കൂടുതൽ ബോക്സോഫീസ് ഹിറ്റുകൾ ഉള്ളതും നടന്റെ റെക്കോർഡിൽ തന്നെയാണ്. ഇന്ത്യയിലെതന്നെ മികച്ച താരങ്ങളിൽ ഒരാളായ മോഹൻലാൽ മലയാളികളായ ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്. അദ്ദേഹത്തിന്റെ ആരാധകർ എണ്ണിയാലൊടുങ്ങാത്തതും.മറ്റു ഭാഷകളിൽനിന്ന് താരങ്ങൾ പോലും അദ്ദേഹത്തെ ആരാധിക്കുക എന്നതാണ് നമുക്ക് ഏറ്റവും അഭിമാനകരമായ കാര്യം. മോഹൻലാലും ശ്രീകുമാർ മേനോനും ഒരുമിച്ചപ്പോൾ ഒടിയൻ ഒരു ഫാന്റസി ചിത്രമായിരുന്നു ഇറങ്ങിയത്.

ഇപ്പോഴിതാ വീണ്ടും മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വാർത്തകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകുമാർ മേനോൻ ചിത്രം മിഷൻ കൊങ്കണയിൽ മോഹൻലാൽ ഭാഗമാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം രത്നഗിരി, ഗോവ, ഡൽഹി, കോഴിക്കോട് ,പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലായി ജൂലൈ മാസത്തിൽ ആയിരിക്കും ആരംഭമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും ഒരുമിച്ച് എത്തിയ ചിത്രം ഒടിയൻ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകിയില്ലങ്കിലും ബോക്സോഫീസിൽ ചലനം സൃഷ്ടിക്കുവാൻ സാധിച്ചിരുന്നു. ആശിർവാദ് സിനിമാസ് ആയിരുന്നു ഒടിയൻ സിനിമ റിലീസ് ചെയ്തത്.

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു ശ്രീകുമാർ മേനോൻ അവകാശവാദവും മോഹൻലാലിൻറെ സിനിമ ജീവിതത്തിലെ മികച്ച സിനിമയായി ഒടിയൻ മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ കഴിയുമ്പോൾ ആരാധകർ തിയേറ്ററിൽ നിന്നും നെഞ്ചുംവിരിച്ച് ആയിരിക്കും ഇറങ്ങിപ്പോകുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞതിന് വിപരീതമായിരുന്നു സംഭവിച്ചത്. മോഹൻലാലിൻറെ ആരാധകർക്ക് പോലും സിനിമയെപ്പറ്റി വിയോജിപ്പുണ്ടായിരുന്നു എന്നതാണ് സത്യം. അനാവശ്യമായ പ്രതീക്ഷ കാരണമായിരുന്നു ചിത്രം വിജയിക്കാതെ പോയത് എന്ന് ആളുകൾ പറഞ്ഞിരുന്നു. വീണ്ടും ശ്രീകുമാർ മേനോൻ സിനിമയിൽ അഭിനയിക്കേണ്ടതുണ്ടോ എന്നാണ് ആരാധകർ ലാലേട്ടനോട് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയിൽ ഒരു അതിഥിവേഷം മാത്രമാണ് ലാലേട്ടൻ ചെയ്യുന്നത് എന്നും പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.