മോഹൻലാലിന്റെ പിറന്നാൾ എന്ന് പറയുമ്പോൾ അത് കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്കു വരെ വലിയ ആഘോഷമാണ്. കാരണം പതിറ്റാണ്ടുകളായി മലയാള സിനിമ രംഗത്ത് നിലനിൽക്കുന്ന ഒരു മുടിചൂടാമന്നൻ ആണ് അദ്ദേഹമെന്നുതന്നെ പറയണം..

നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് മോഹൻലാൽ. ഇന്നലെ അർദ്ധരാത്രിയിലാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ പന്ത്രണ്ടാമത് മാൻ പ്രദർശനത്തിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തിയത്. ചിത്രം എത്തിയപ്പോൾ തന്നെ നിരവധി ആളുകൾ ചിത്രത്തെ ഏറ്റെടുത്തിരുന്നു.

മോഹൻലാലിന് ഒരു പിറന്നാൾ സമ്മാനം എന്ന നിലയിലായിരുന്നു പന്ത്രണ്ടാമത് മാൻ അണിയറപ്രവർത്തകർ ചിത്രം റിലീസ് ചെയ്തിരുന്നത്. ഖത്തറിൽ തന്റെ പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിനൊപ്പം ആണ് ഈ പിറന്നാൾ ആഘോഷം. തൊട്ടരികിൽ നിൽക്കുന്ന ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂറിനേയും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്.

ബറോസ് ലുക്കിലാണ് ലാലേട്ടൻ പിറന്നാൾ ആഘോഷിക്കാൻ എത്തിയത്. മോഹൻലാൽ ഫാൻസ് പേജുകളിലൂടെയാണ് ഈ ഒരു വീഡിയോ പുറത്തുവരുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ പന്ത്രണ്ടാമത് മാൻ എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ചിത്രം ഒരു ഡിസന്റ് ത്രില്ലറാണ് എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.
