വിവേകമില്ലാത്ത സംസാരം കൊണ്ടും തനിക്ക് ചേരുന്ന തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള ശേഷിക്കുറവു കാരണവും പെർഫോമെൻസിൻറെ കാര്യത്തിൽ വിൻറേജ് ലാലാട്ടൻറെ നിഴലുപോലും ആകാൻ കഴിയുന്നില്ല.|Mohanlal fan boy viral note

വിവേകമില്ലാത്ത സംസാരം കൊണ്ടും തനിക്ക് ചേരുന്ന തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള ശേഷിക്കുറവു കാരണവും പെർഫോമെൻസിൻറെ കാര്യത്തിൽ വിൻറേജ് ലാലാട്ടൻറെ നിഴലുപോലും ആകാൻ കഴിയുന്നില്ല.|Mohanlal fan boy viral note

മലയാള സിനിമയിൽ ഒരിക്കലും മാറ്റം വരാത്ത പ്രേക്ഷകരുടെ ഇഷ്ടങ്ങളിൽ ഒന്നാണ് മോഹൻലാൽ എന്ന് പറയുന്നത്. വളരെ കുറച്ച് കാലം കൊണ്ട് തന്നെ തന്റേതായി ഇടം സിനിമയിൽ ഉറപ്പിക്കാൻ ഭാഗ്യം ലഭിച്ച ഒരു താരം തന്നെയായിരുന്നു മോഹൻലാൽ. വില്ലനായി തുടങ്ങി ഇന്ന് മലയാള സിനിമയുടെ സൂപ്പർ താരമായി നിറഞ്ഞു നിൽക്കുന്ന മോഹൻലാലിനെ കുറിച്ച് പറയാൻ കൊച്ചുകുട്ടികൾക്ക് പോലും വളരെയധികം താല്പര്യമാണ് എന്നതാണ്. എന്നാൽ ഇന്ന് അഭിനയത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ. അതേസമയം മോഹൻലാലിനെ പോലെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള മറ്റൊരു നടൻ ഇല്ല എന്നതും പ്രേക്ഷകർ ഒരുപോലെ പറയുന്ന കാര്യമാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ എത്തിയിരിക്കുന്ന കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്… വിവേകമില്ലാത്ത സംസാരം കൊണ്ടും തനിക്ക് ചേരുന്ന തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള ശേഷിക്കുറവു കാരണവും പെർഫോമെൻസിൻറെ കാര്യത്തിൽ വിൻറേജ് ലാലാട്ടൻറെ നിഴലുപോലും ആകാൻ കഴിയാതെ സ്വയം എയറിൽ കയറി നിൽക്കുന്ന ഏട്ടനെ എങ്ങനെയെങ്കിലും താഴെയിറക്കുന്ന വഴി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ കൂടി എയറിൽ കയറ്റുന്ന പരിപാടിയാണ് ഇതുപോലുള്ള ഷെഡിൽ കയറിയ അമ്മാവൻമാരുടെ തള്ളുകൾ.

ചേട്ടൻ പറയുന്നത് പോലെ അന്ന് ലാലേട്ടൻ മലയാളത്തിൽ ഏറ്റവും ഫ്ലക്സിബിളായി ആക്ഷൻ ചെയ്യുന്ന ആളായിരുന്നു. മറ്റു ഭാഷകളിൽ നിന്നും വിത്യസ്തമായി ഏട്ടൻറെ അടിയും പിടിയും ഏറക്കുറെ റിയലിസ്റ്റിക്കും ആയിരുന്നു.അത്യാവശ്യം ബോക്സിംഗും ഗുസ്തിയും ഒക്കെ അറിയാവുന്നതു കൊണ്ടും നാടൻ തല്ലായതുകൊണ്ടും അന്ന് ഏട്ടൻ അതൊക്കെ വൃത്തിക്ക് ചെയ്തിട്ടുമുണ്ട് എന്നും പറഞ്ഞു ത്യാഗരാജൻ ചേട്ടൻ ഇപ്പോ തള്ളിയതുപോലെ നൂറ് ശതമാനം പെർഫെക്റ്റ് ഒന്നുമല്ല അതൊക്കെ കുറച്ച് കൂടി വരാനുണ്ടായിരുന്നു…ഏട്ടൻറെ അന്നത്തെ എനർജി ലെവൽ വെച്ച് കുറെക്കൂടി മികച്ച ആക്ഷൻ പടങ്ങൾ ചെയ്യിക്കാമായിരുന്നു പക്ഷേ കഴിഞ്ഞില്ല …. ദൗത്യം താഴ് വാരംഒക്കെ സൂപ്പർ ആയിരുന്നു.

എന്നാൽ ഇന്ന് കണ്ണെത്തുന്നിടത്ത് കൈയ്യെത്താത്ത ഏട്ടനെ കൊണ്ട്ഈ ത്യാഗരാജൻ ചേട്ടനെ പോലുള്ളവർ ഓരോ കോപ്രായം കാണിക്കുമ്പോൾ പാളിപ്പോകുന്നത് നമ്മളും കാണുന്നതാണ്. എഡിറ്റിംഗിനും കട്ടിംഗിനും പേസ്റ്റിംഗിനും ഒരു പരിതിയില്ലെ. NB- ഏട്ടൻ ഒരു ഗുസ്തിക്കാരനായിട്ട് വരാൻ പോകുന്നു എന്ന ഒരു ന്യൂസ് കേട്ടപ്പോ എൻറെ മനസിൽ ഒരു ഐഡിയ ആമിർഖാൻറെ ഡങ്കലിലെ കാരക്ടറിനെ മാത്രം പിക്ക് ചെയ്ത് മലയാളത്തിൽ ഏട്ടനെ വെച്ച് ഒരു അടിപ്പടം ചെയ്താലോ. നമ്മുടെ അയ്യപ്പനും കോശിയിലും പോലെ ത്രൂഔട്ട് നാടൻ തല്ല് ആക്ഷൻ കൊറിയോ ഗ്രാഫിയിടെ പെർഫെക്ഷൻ ഞാൻ നോക്കിക്കോളാം ഡയറക്ഷൻ വല്ല പീറ്റർഹെയിനോ മറ്റോ ചെയ്തോട്ടേ..Story Highlights: Mohanlal fan boy viral note