മോഹൻലാൽ ഫാൻസും ടോവിനോ ഫാൻസും തമ്മിൽ കൂട്ടതല്ല്; കാരണം ഇത്.|Mohanlal fans and Tovino fans clashed while watching Thallumala movie..|

മോഹൻലാൽ ഫാൻസും ടോവിനോ ഫാൻസും തമ്മിൽ കൂട്ടതല്ല്; കാരണം ഇത്.|Mohanlal fans and Tovino fans clashed while watching Thallumala movie..|

ടോവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. വലിയ വിജയത്തോടെയാണ് തല്ലുമാല എന്ന ഈ ചിത്രം തീയേറ്ററുകളിൽ യാത്ര തുടരുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ഉണ്ടായത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒരു രസകരമായ പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്ന് ഇതിനോടകം തന്നെ മനസ്സിലാക്കാൻ സാധിച്ചു. ഇപ്പോൾ കോഴിക്കോട് നിന്നുള്ള ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തല്ലുമാല പ്രദർശിപ്പിക്കുന്ന തീയറ്ററിനു സമീപം മോഹൻലാൽ ആരാധകരും ടോവിനോ ആരാധകരും തമ്മിൽ കൂട്ടത്തല്ല് എന്നതാണ് ഈ സംഭവം.

ബാലുശ്ശേരിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുകൂട്ടരും പരസ്പരം മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിലെ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും പ്രകടനങ്ങൾക്കും ഒക്കെ മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്ക് നൽകുന്നത്. തിയേറ്ററുകളിൽ നിന്നും ഇത്രത്തോളം സ്വീകാര്യത ലഭിച്ച ഈ ചിത്രത്തിന്റെ പേരിൽ എന്തിനാണ് ഇത്തരത്തിൽ ഒരു പ്രശ്നം നടന്നത് എന്നത് വ്യക്തമാക്കാൻ സാധിക്കുന്നില്ല. ടോവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടിയാണ് നേടുന്നത്. ചടുലമായ രണ്ടാം ഭാഗത്ത് തന്നെയാണ് സിനിമയുടെ ഏറ്റവും മികച്ച ആകർഷണം എന്ന് ഇതിനോടകം തന്നെ എല്ലാവരും തുറന്നുപറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയാണ് ഇതിൽ കൂടുതൽ മികച്ചതായി മാറുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

ഇരുകൂട്ടരും തമ്മിൽ അതിഭീകരമായ തല്ല് ആണ് നടന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ നിറയുകയും ചെയ്തു. എന്ത് കൊണ്ടാണ് ഒരു പ്രശ്നം ഉണ്ടായത് എന്നാണ് പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നത്. അതിനുമാത്രം എന്തായിരുന്നു അവിടെ നടന്നത് എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്നാൽ ടോവിനോ ഫാൻസ് അസോസിയേഷനോ മോഹൻലാൽ ഫാൻസ് അസോസിയേഷനോ ഒന്നും തന്നെ ഈ കാര്യത്തിൽ യാതൊരു വിധത്തിലുള്ള ഔദ്യോഗികമായ സ്ഥീകരണങ്ങളും നൽകിയിട്ടുമില്ല.
Story Highlights:Mohanlal fans and Tovino fans clashed while watching Thallumala movie..