പുതിയ ബിഗ്‌ബോസ് സീസണിൽ കിടിലൻ ഗേറ്റപ്പിൽ മോഹൻലാൽ ,വൈറൽ ആയി അടിപൊളി ചിത്രങ്ങൾ

മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം.

താരരാജാവ് മോഹൻലാൽ നയിക്കുന്ന റിയാലിറ്റിഷോയെന്ന പ്രത്യേകതയും റിയാലിറ്റി ഷോയ്ക്ക് ഉണ്ട്, കഴിഞ്ഞ സീസണുകളിൽ മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു റിയാലിറ്റി ഷോയുടെ ഓരോ മത്സരാർത്ഥികളും കാഴ്ചവെച്ചത്. ഇപ്പോൾ നാലാമത്തെ സീസൺ ആരംഭം കുറിക്കാൻ തുടങ്ങുകയാണ്.

നാലാമത്തെ സീസണിൽ മോഹൻലാൽ ആയിരിക്കില്ല അവതാരകൻ എന്ന രീതിയിൽ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പിന്നീട് ചാനൽ തന്നെ മോഹൻലാൽ തന്നെയാണ് അവതാരകൻ എന്ന രീതിയിൽ പ്രമോ പുറത്തിറക്കുകയും ചെയ്തിരുന്നു. അടുത്ത സമയത്ത് മാർച്ച് 27ആം തീയതി പരിപാടി ആരംഭിക്കും എന്ന് പറഞ്ഞുകൊണ്ട് വീണ്ടും ഒരു പ്രമോ പുറത്തിറങ്ങിയിരുന്നു.പ്രേമോയിൽ ലാലേട്ടൻ പറയുന്നൊരു വാക്കുണ്ട് ഇനിയെല്ലാം കളർ ആയിരിക്കുമെന്ന്,അത് മനസ്സിലാകുന്ന രീതിയിൽ ഉള്ള ലാലേട്ടൻറെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ട്വിറ്ററിലൂടെ അനീഷ് എന്ന ആളാണ് ലാലേട്ടൻറെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ബിഗ്ബോസ് ഗ്ഗെറ്റപ്പിലെ ലാലേട്ടൻറെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ലാലേട്ടൻ ഈ സീസണിൽ എത്തുന്നത്. മഹാമാരിയുടെ ഭീതിക്ക് ശേഷം ഉള്ള പുതിയ നാലാമത്തെ സീസൺ തീർച്ചയായും വർണാഭം ആക്കാനാണ് ഏഷ്യാനെറ്റ് തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

വളരെ മികച്ച പ്രതികരണങ്ങളാണ് ലാലേട്ടൻറെ ഓരോ ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരെല്ലാം കാത്തിരിക്കുകയാണ് ബിഗ് ബോസിൻറെ നാലാം സീസണിനു വേണ്ടി മാർച്ച് 27ആം തീയതി പരിപാടി സംപ്രേഷണം ആരംഭിക്കും എന്നാണ് ചാനൽ പ്രമോയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. നാലാം സീസണിൽ ഉണ്ടാകുന്നത് മികച്ച വ്യക്തിത്വങ്ങൾ ആയിരിക്കും എന്ന് പ്രമോയിൽ തന്നെ മോഹൻലാലിൻറെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top