75 മത് സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ പതാക ഉയർത്തിയും ജനഗണമന ശ്രവിച്ചും മോഹൻലാൽ.|Mohanlal hoisting the flag and listening to the people on the 75th Independence Day.

75 മത് സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിൽ പതാക ഉയർത്തിയും ജനഗണമന ശ്രവിച്ചും മോഹൻലാൽ.|Mohanlal hoisting the flag and listening national andham on the 75th Independence Day.

75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന തിരക്കിലാണ് നമ്മുടെ രാജ്യം. വർഷങ്ങൾക്ക് മുൻപ് അർദ്ധരാത്രിയിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ നമ്മുടെ ഗാന്ധിജി അതീവ സന്തോഷത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചു ഉണരുകയാണ്. ഇന്ന് 75 വർഷങ്ങൾ ആയി സ്വാതന്ത്ര്യം നമ്മൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കാൻ കാരണമായ ആ മഹാത്മാവിന് സ്മരിച്ചു കൊണ്ട് 75 സ്വാതന്ത്ര്യദിനവും കൊണ്ടാടാൻ ഇന്ത്യക്കാർ ഒന്നാകെ ഒരുമിച്ച് നിൽക്കുകയാണ്. വീടുകളിൽ ദേശീയ പതാക ഉയർത്തണം എന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ നടൻ മോഹൻലാൽ തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം ജനഗണമന ശ്രവിച്ചുകൊണ്ട് നിൽക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതമായ പലകാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് മോഹൻലാൽ. അദ്ദേഹം ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ വളരെ വ്യക്തമായ രീതിയിൽ ചെയ്യുന്ന വ്യക്തിയാണ് എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ ഒരു വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തിട്ടുണ്ടായിരുന്നു.

ഷൂട്ടിങ്ങിന്റെ എത്ര വലിയ തിരക്കുകൾ ഉണ്ടെങ്കിലും തന്റെ രാജ്യത്തിന്റെ കാര്യങ്ങളൊന്നും മറന്നു പോകാത്ത ഒരു മികച്ച പൗരനാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഈയൊരു വീഡിയോ ഇതിനോടകം തന്നെ ആരാധകർ എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മോഹൻലാൽ നിലവിൽ. അദ്ദേഹം തന്നെ സംവിധാനം നിർവഹിക്കുന്ന ബറോസ് എന്ന ചിത്രം റിലീസിന് ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്.

ചിത്രം റിലീസായി എത്തുന്നത് എപ്പോൾ ആണ് എന്നത് വ്യക്തമല്ല. വേൾഡ് വൈഡ് റിലീസ് ആണ് ചിത്രത്തിന് വേണ്ടി മോഹൻലാൽ കാത്തുവെച്ചിരിക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ എത്രത്തോളം വിജയമാണ് അദ്ദേഹമെന്ന് പ്രേക്ഷകരും കാത്തിരിക്കുകയാണ് ഈ ചിത്രതിലൂടെ മനസ്സിലാക്കാൻ വേണ്ടി. ഇൻഡിപെൻഡൻസ് ഡേയുടെ ഈ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.
Story Highlights:Mohanlal hoisting the flag and listening to the people on the 75th Independence Day.