12 വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് മോഹൻലാലും വീണ്ടും കൈകോർക്കുന്നത്.

ഇത് ആരാധകരുടെ ഒരു വലിയ കാത്തിരിപ്പ് തന്നെയാണ്. ആറാം തമ്പുരാനും നരസിംഹവും ഒന്നും ഒരിക്കലും ആരാധകർക്ക് മറക്കാൻ സാധിക്കില്ല. അതിനുശേഷം വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി ആ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ഏത് ലാലേട്ടൻ ആരാധകനും സന്തോഷം ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ്. അത് തന്നെയാണ് സിനിമാ പ്രേമികളുടെ ആവേശത്തിന് കാരണം. 2009 പുറത്തിറങ്ങിയ റെഡ് ചില്ലിസ് ആണ് ഇരുവരുടേയും കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അവസാന ചിത്രം.

ഇരുവരും ഒരുമിച്ച് അലോൺ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ദ്രുതഗതിയിൽ പൂർത്തിയായത് വലിയതോതിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് വിശേഷം പങ്കുവയ്ക്കുകയാണ് ഷാജി കൈലാസ്. സാമൂഹിക മാധ്യമത്തിലൂടെയാണ് മോഹൻലാലിന്റെ വിവരം ഷാജി കൈലാസ് പങ്കുവെച്ചത്. കണ്ണുകൾക്ക് കാണാൻ സാധിക്കാത്തത് നാവുകൊണ്ട് വരച്ചുകാട്ടാൻ സാധിക്കും. മോഹൻലാൽ എലോൺ ഡബ്ബിങ്ങിൽ ജോയിൻ ചെയ്തു.
അദ്ദേഹം എല്ലാവർക്കും ഒരു പാഠപുസ്തകമാണ് എന്ന കുറിപ്പോടെയാണ് ഷാജി കൈലാസ് വിശേഷങ്ങൾ പങ്കുവെച്ചത്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കൈലാസിന്റെ ചില സിനിമകളുടെ രചന നിർവഹിച്ച സുരേഷ് ജയറാമാണ് തിരക്കഥയൊരുക്കുന്നത്.
