Entertainment

ഒരു ആഡ് ഫിലിം.കൊണ്ട് അളക്കപെടാനുള്ള ആളല്ല മോഹൻലാൽ… മോഹൻലാൽ അങ്ങേരുടെ ലെജന്ററി പൊസിഷൻ ഒരൊറ്റ രാത്രി കൊണ്ട് കെട്ടി പടുത്തതല്ല. അത് മലയാളികൾ നൽകിയതാണ് |Mohanlal is not a man to be measured by an ad film…

ഒരു ആഡ് ഫിലിം.കൊണ്ട് അളക്കപെടാനുള്ള ആളല്ല മോഹൻലാൽ… മോഹൻലാൽ അങ്ങേരുടെ ലെജന്ററി പൊസിഷൻ ഒരൊറ്റ രാത്രി കൊണ്ട് കെട്ടി പടുത്തതല്ല. അത് മലയാളികൾ നൽകിയതാണ് |Mohanlal is not a man to be measured by an ad film…

മലയാളസിനിമയിൽ പകരക്കാർ ഇല്ലാതെ നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന്റെ അഭിനയത്തോടെ കിടപിടിക്കാൻ സാധിക്കുന്ന ഒരു താരവും എത്തിയിട്ടില്ല മലയാളസിനിമയിലേക്ക് എന്നത് തന്നെയാണ് സത്യം. താരങ്ങൾക്കിടയിൽ പോലും ആരാധകർ നിരവധിയാണ് മോഹൻലാലിന്. അടുത്ത കുറച്ചു കാലങ്ങളായി മോഹൻലാൽ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ആണ് നേരിടേണ്ടതായി വരുന്നത്. ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് വലിയതോതിലുള്ള സൈബർ ആക്രമണങ്ങളെ അതിജീവിക്കേണ്ടതായി വന്നിരിക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾ ഒരുപക്ഷേ അദ്ദേഹത്തെ മാനസികമായി ഉലയ്ക്കുന്നുണ്ടാകാം. എന്നാൽ ഇപ്പോൾ കിവി ഐസ്ക്രീമിന്റെ പുതിയ പരസ്യത്തിലാണ് സൈബർ ആക്രമണവുമായി സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്. ഈ ഒരു പരസ്യത്തിനും ലാലേട്ടൻ സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വരുന്നു. ഈ സാഹചര്യത്തിൽ നടനെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ കുറിപ്പിൽ മോഹൻലാൽ അനുഭവിക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും മറ്റും വിശദമായി തന്നെ പറയുന്നുണ്ട്. മോഹൻലാലിന്റെ ഒരു ആരാധകൻ തന്നെയാണ് ഈ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

ഇൻഡിഗോ ഏഷ്യൻ പെയിന്റ്സ്, കിവി ഐസ് ക്രീംസ് ഈ രണ്ട് കമ്പനി കളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതിനാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെടുന്നത്. ഈ രണ്ട് അഡ്സ് പല തവണ കണ്ടിട്ടും ഇതിൽ ഇത്ര മാത്രം ട്രോൾ ചെയ്യപ്പെടാൻ വേണ്ടി എന്താണെന്ന് മനസിലാകുന്നില്ല..അത് ഇനി എന്റെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നമാണോ എന്നറിയില്ല..!!ഈ അഡ്സിൽ എല്ലാം അവ ഡിമാൻഡ് ചെയ്യുന്ന രീതിയിൽ പുള്ളി ചെയ്തിട്ടുണ്ട്.. ഇത്രത്തോളം ബുള്ളയിങ് നേരിടാൻ വേണ്ടി ഒന്നും അതിൽ ഇല്ല..

മോഹൻലാൽ നെ സംബന്ധിച്ച് എത്രയോ വര്ഷങ്ങളായി ആഡ് ഫിലിംസിൽ അഭിനയിക്കുന്നുണ്ട്. ഒരു ശരാശരി മലയാളി എളുപ്പം catch ചെയ്യുന്ന ഒരു ഐഡന്റിറ്റി എന്ന നിലയിൽ അദ്ദേഹം അഭിനയിക്കുന്ന പരസ്യങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്..ചില പരസ്യങ്ങൾ നല്ലതവരുണ്ട്.. ചിലത് മോശവും.. സിനിമകളുടെ വിജയ പരാജയങ്ങൾ പോലെ തന്നെ അതും അദേഹത്തിന്റെ പ്രേക്ഷക പ്രീതി യെ ബാധിക്കാറില്ല!!!

ഇതെല്ലാം പോട്ടെ, സാമൂഹിക പ്രതിബദ്ധത യുടെ ഭാഗമായി അദ്ദേഹം എത്രയോ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതി കളുടെ ബ്രാൻഡ് അംബാസിഡർ ആയിട്ടുണ്ട്. അപ്പോഴൊന്നും ഇതിനെ പ്രകീർത്തിച്ചു കാണൻ ഇവിടെ ആരും ഉണ്ടായിട്ടില്ല…മോഹൻലാൽ അങ്ങേരുടെ ലെജന്ററി പൊസിഷൻ ഒരൊറ്റ രാത്രി കൊണ്ട് കെട്ടി പടുത്തതല്ല. അയാളുടെ ഡാൻസ് ഉം കുസൃതിയും ചിരിയും കണ്ണീരും ഒക്കെ നെഞ്ചോടു ഏറ്റെടുത്ത മലയാളികളാണ് അത് നൽകിയത്..ഇനിയും അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക തന്നെ ചെയ്യും.. ചിലത് നന്നാവും മോശമാകും.. അഭിനന്ദനവും വിമർശനവും എല്ലാം ഒരു കലാകാരന്റെ സന്തത സാഹചരികളാണ്.. ഒരു ആഡ് ഫിലിം.കൊണ്ട് അളക്കപെടാനുള്ള ആൾ അല്ല മോഹൻലാൽ… ചെയ്തു വെച്ച കഥാപാത്ര വിസ്മയങ്ങൾ കൊണ്ട് എന്നേക്കും അദ്ദേഹം എന്നും ഇതിഹാസ നടൻ തന്നെയായി തുടരുംമാത്യുമാഞ്ഞൂരാൻലാലിസ്റ്റ് എന്ന ഒരു വ്യക്തിയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
Story Highlights:Mohanlal is not a man to be measured by an ad film…

ഒരു ആഡ് ഫിലിം.കൊണ്ട് അളക്കപെടാനുള്ള ആളല്ല മോഹൻലാൽ… മോഹൻലാൽ അങ്ങേരുടെ ലെജന്ററി പൊസിഷൻ ഒരൊറ്റ രാത്രി കൊണ്ട് കെട്ടി പടുത്തതല്ല. അത് മലയാളികൾ നൽകിയതാണ് |Mohanlal is not a man to be measured by an ad film…

Most Popular

To Top