എന്റെ മകൻ ജീവനോടെ ഇരിക്കാൻ ഉള്ള കാരണം മോഹൻലാൽ..! തുറന്നു പറഞ്ഞു സേതുലക്ഷ്മി അമ്മ.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം സുപരിചിതയായ താരമാണ് സേതുലക്ഷ്മി അമ്മ. അമ്മ വേഷങ്ങളിലൂടെ മലയാളികൾ വളരെയധികം ഹൃദയത്തിൽ ചേർത്തിട്ടുള്ള ഒരാൾ കൂടിയാണ് സേതുലക്ഷ്മി.

ശക്തമായ അമ്മ വേഷങ്ങളായിരുന്നു കൂടുതലായി താരം അഭിനയിച്ചിട്ടുള്ളത്. നർമ്മത്തിൽ പൊതിഞ്ഞ രീതിയിൽ ജീവിക്കുവാനും താരത്തിന് ഒരു പ്രത്യേക കഴിവായിരുന്നു. സ്വന്തം വീട്ടിലെ അമ്മ പറയുന്നത് പോലെ നമുക്ക് തോന്നുന്ന രീതിയിൽ ആയിരുന്നു പലപ്പോഴും താരത്തിന്റെ ഓരോ മാനറിസങ്ങളും. തൻറെ മകൻറെ അസുഖത്തെ തുടർന്നായിരുന്നു അഭിനയരംഗത്തേക്ക് ഇവർ കടന്നുവന്നത്. കലാകാരനായ മകന്റെ അപകടത്തിനുശേഷം വൃക്ക രോഗ ബാധിതനാവുകയായിരുന്നു.

മകന് അസുഖം ബാധിച്ചപ്പോഴായിരുന്നു കുടുംബം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അഭിനയരംഗത്തേക്ക് എത്തണം എന്നൊരു തീരുമാനം സേതുലക്ഷ്മി അമ്മ എടുക്കുന്നത്. സീരിയലിൽ അഭിനയിച്ചു കൊണ്ടായിരുന്നു തന്റെ അഭിനയത്തിന് തുടക്കം തുടങ്ങുന്നത്. പിന്നീട് സത്യൻ അന്തിക്കാടാണ് രസതന്ത്രം വിനോദയാത്ര ഭാഗ്യദേവത തുടങ്ങിയ സിനിമകളിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. 40 വർഷം കൊണ്ട് അയ്യായിരത്തിലധികം നാടകവേദികളിൽ ആയിരുന്നു അഭിനയിച്ചത്. ഇപ്പോഴും 73 വയസ്സുകാരിയായ സേതുലക്ഷ്മി അമ്മ അഭിനയരംഗത്ത് സജീവമാണ്.

ഇപ്പോൾ തന്റെ മകനുണ്ടായ അസുഖത്തെപ്പറ്റിയും അതിനു സഹായമായി നടൻ മോഹൻലാൽ എത്തിയതിനെക്കുറിച്ചും ഒക്കെ മനസ്സ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. മകൻറെ രണ്ടു വൃക്കകളും തകരാറിലായതിനു ശേഷം നാലു വർഷം കഴിഞ്ഞാണ് ഞങ്ങൾ അവനെ അസുഖബാധിതനായ ആണെന്ന കാര്യം തിരിച്ചറിയുന്നത്. ചികിത്സിക്കാൻ പോലും യാതൊരു നിവൃത്തിയുമില്ല. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് മോഹൻലാലുമായി കാര്യം പറയാൻ തോന്നിയത്.. അദ്ദേഹം ബോംബെയിലേക്ക് പോകാൻ തുടങ്ങുന്ന സമയത്ത് ഓടിച്ചെന്ന് മകൻ സുഖമില്ല എന്ന് പറയുകയായിരുന്നു. ഉടൻതന്നെ മാനേജരോട് പറയാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു..

പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാറയ്ക്കൽ ഉള്ള ഡോക്ടറെ മകനെ കാണിക്കുന്നത്. ഇന്നവൻ ജീവനോടുകൂടി ഇരിക്കുന്നതിന്റെ കാരണവും അതാണ്. അദ്ദേഹം വിളിച്ചു പറഞ്ഞതനുസരിച്ച് ഒരാൾ വന്ന് ഞങ്ങളെ റോഡിൽനിന്ന് കൂട്ടി കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അഭിനയിച്ച ചിത്രങ്ങളിലെ സഹതാരങ്ങളെ എല്ലാം തനിക്ക് എന്നും പ്രിയപ്പെട്ടവരാണ് തന്നെയാണെന്നും സേതുലക്ഷ്മി അമ്മ വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published.

Scroll to Top