മോഹൻലാൽ ഒക്കെ സ്ത്രീകൾ സെറ്റിൽ നിന്ന് പോയി എന്ന് ഉറപ്പ് വരുത്തിയിട്ടേ പോകു. ഉർവശി.

സിനിമാലോകത്ത് സ്ത്രീകൾക്ക് എല്ലാകാലത്തും വളരെയധികം പ്രശ്നങ്ങൾ നേരിട്ടിട്ട് ഉണ്ട്.

എന്നാൽ അതിനെയൊക്കെ നേരിടാൻ കൂടെയുള്ള സഹതാരങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഉർവശി പറയുന്നത്. മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ വനിതാദിന ആഘോഷത്തിൽ പങ്കെടുത്തപ്പോഴായിരുന്നു ഉർവശി മനസ്സുതുറന്നത്. തങ്ങളെ സംരക്ഷിക്കാനുള്ള മനസ്സ് സഹപ്രവർത്തകർക്ക് ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു.

ഇങ്ങനെയാണ് വാക്കുകൾ.” ഞാനൊക്കെ അഭിനയിക്കാൻ വന്ന സമയത്ത് ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറെ പ്രശ്നവും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാ ലാലേട്ടനെ പോലെയുള്ളവർ നമ്മുടെ പ്രൊട്ടക്ട് ചെയ്യുമായിരുന്നു എന്നതാണ്. ഒരു ലൊക്കേഷനിൽ പോകുമ്പോൾ ഇന്നത്തെ പോലുള്ള വണ്ടി സൗകര്യമൊന്നും ഉണ്ടായിരിക്കില്ല.

രണ്ടു വണ്ടി മാത്രമേ ഉണ്ടാവുകയുള്ളൂ അംബാസഡർ, നോൺ എസി. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ലാലേട്ടൻ ഒക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്. എന്നെപ്പോലുള്ളവർ മാത്രമല്ല ചെറിയ വേഷങ്ങൾ ചെയ്യുന്നവരെ പോലും എല്ലാവരും പോയോ എന്ന് നോക്കി ഞങ്ങളെ വണ്ടിയിൽ കയറി വിട്ടിട്ട് അവർ പോകുമായിരുന്നു എന്ന് ഉർവശി പറയുന്നു. എന്നാൽ ഇന്നും ചില കൃമികൾ ഒക്കെ ഉണ്ട്. അന്നും ഇന്നും ഉണ്ടെന്നും അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങൾ കെപിഎസി ലളിത പോലുള്ളവർ ഉണ്ടായിരുന്നുവെന്നും, ഇന്ന് സോഷ്യൽ മീഡിയ വളർന്ന കാലത്ത് കുറെ കാര്യങ്ങൾ പെട്ടെന്ന് പുറത്തു വരികയാണ്.

അടുത്ത കാലത്ത് ഒക്കെ കേട്ട കാര്യങ്ങൾ കഴിഞ്ഞ ദിവസം അറിഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ ഒക്കെ എനിക്ക് വല്ലാതെ വിഷമം തോന്നി എന്ന് ഉർവ്വശി പറഞ്ഞു. പുരുഷന്മാരെ ഒന്നടങ്കം ഒന്നും തള്ളിപ്പറയാൻ സാധിക്കില്ല എന്നും, നമ്മളെ പ്രോത്സാഹിപ്പിച്ച ഒരുപാട് പേരുണ്ട് എന്ന് പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top