അമ്മ മീറ്റിംഗിന് തിളങ്ങി മോഹൻലാൽ, ബറോസിന് വേണ്ടി ആണോ ഈ പുതിയ ലുക്ക്‌ എന്ന് ആരാധകർ;വീഡിയോ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു ശ്വേതാമേനോൻ. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി ശ്വേത മാറിയിരുന്നു. മികച്ച വേഷങ്ങളും ഗ്ലാമർ വേഷത്തിലും അഭിനയിക്കാൻ മടി ഇല്ലാത്ത താരമായിരുന്നു ശ്വേതാ മേനോൻ. അതുകൊണ്ടു തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഈ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്.നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങളെല്ലാം വൈറൽ ആയി മാറുകയും ചെയ്യാറുള്ളത്. അത്തരത്തിൽ ശ്വേത പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. അമ്മയുടെ മീറ്റിങ്ങിന് ഇടയിൽ നിന്നും പകർത്തിയ ഒരു ചിത്രം. ചിത്രത്തിൽ മോഹൻലാൽ അടക്കമുള്ള താരങ്ങളെയും കാണാൻ സാധിക്കുന്നുണ്ട് ബറോസിന് വേണ്ടിയുള്ള ഒരു പുതിയ മേക്കോവറിൽ ആണ് ലാലേട്ടൻ ചിത്രത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

ടിനിടോം, ഇടവേള ബാബു, മോഹൻ ലാൽ, ലെന മഞ്ജുപിള്ള, സുരഭി ലക്ഷ്മി,ശ്വേതാ മേനോൻ എന്നിങ്ങനെ ഉള്ള താരങ്ങൾ ഒരുമിച്ച് നിൽക്കുന്ന ആയിരുന്നു ശ്വേത പോസ്റ്റ് ചെയ്തിരുന്നത്. അമ്മയുടെ മീറ്റിങ്ങിലാണ് താരകൾ എന്നും എഴുതിയിട്ടുണ്ടായിരുന്നു ഇവരെ കുടാതെ ചിത്രത്തിൽ ലാൽ ബാബുരാജ് തുടങ്ങിയവരെയും കാണാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ മീറ്റിംഗ് നടന്നിരുന്നത്.

ഒരു നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പുതിയ അമ്മ മീറ്റിംഗ് എന്നായിരുന്നു നടൻ മോഹൻലാലിനോട് ചോദിച്ചത്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത അദ്ദേഹം കയറിപ്പോകുന്നത് ആയിരുന്നു കാണാൻ സാധിച്ചത്. ഞങ്ങളുടെ ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ് മാത്രമായിരുന്നു എന്നും മറ്റു കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല എന്നും പറയുന്നു.

കാര്യങ്ങൾ ഒക്കെ പറയാം എന്നും പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു മീറ്റിംഗ് ആയിരുന്നു ഇതെന്നും ഇലക്ഷന് ശേഷം ഉള്ള ഒരു മീറ്റിംഗ് എന്ന് മാത്രമേ ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളൂ എന്നും ഒക്കെയായിരുന്നു ലാലേട്ടൻ പറഞ്ഞത്. ബാക്കി കാര്യങ്ങളൊക്കെ ചർച്ച ചെയ്യും എന്ന് പറഞ്ഞാണ് അദ്ദേഹം കാറിൽ കയറി പോകുന്നത് കാണാൻ സാധിക്കുന്നത്.

Leave a Comment