“തന്റെ കൂടെ കഴിഞ്ഞിട്ടുള്ള പെണ്ണുങ്ങൾ 3000 പിന്നിട്ടു. ഇതിന്റെ പേരിൽ ആഘോഷം വരെ ഉണ്ടായി” -| Mohanlal talkes about his gossips

“തന്റെ കൂടെ കഴിഞ്ഞിട്ടുള്ള പെണ്ണുങ്ങൾ 3000 പിന്നിട്ടു. ഇതിന്റെ പേരിൽ ആഘോഷം വരെ ഉണ്ടായി” -| Mohanlal talkes about his gossips

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. വിരലുകൾ കൊണ്ടു പോലും അഭിനയിക്കുന്ന മോഹൻലാലിന്റെ പ്രകടനം എന്നും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് എന്നത് ഒരു സത്യമാണ്. എന്നാൽ പലപ്പോഴും വിവാദങ്ങളുടെ തോഴനായി മോഹൻലാൽ മാറിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ തന്നെ തനിക്കെതിരെ വന്ന ചില വിവാദങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചില തമിഴ് മാധ്യമങ്ങൾ തന്നെ കുറിച്ച് എഴുതുന്ന പല വാർത്തകളും കണ്ടിട്ട് ഉണ്ട് എന്നാണ് മോഹൻലാൽ പറയുന്നത് തന്നെ. അസുഖം കാരണം ആശുപത്രിയിൽ ചികിത്സയിലാണെന്ന് വരെ ചിലർ എഴുതിയിട്ടുണ്ട്.

അതും എയ്ഡ്സും ക്യാൻസറും. ഇതിലും എല്ലാം രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ തന്റെ കൂടെ കഴിഞ്ഞിട്ടുള്ള പെണ്ണുങ്ങൾ 3000 പിന്നിട്ടു. അതുപോലെ ഇതിന്റെ പേരിൽ ആഘോഷം വരെ ഉണ്ടായി എന്നുമാണ് ചിലർ എഴുതുന്നത്. ഇതൊക്കെ കാണുമ്പോൾ അമ്പരപ്പ് ഉണ്ടാവുകയാണ് ചെയ്യുക. അങ്ങനെ അവിശ്വസനീയമായ കാര്യങ്ങളാണ് ഗോസിപ്പുകൾ ആയി വരുന്നത്. ഒരു വാർത്തയെ എങ്ങനെ വേണമെങ്കിലും അവർക്ക് വളച്ചൊടിച്ച് എഴുതാൻ സാധിക്കും. ഓരോ പത്രങ്ങളും മാസികകളും വിൽക്കാൻ വേണ്ടി ഏത് വളഞ്ഞ വഴിയും ചിലർ സ്വീകരിക്കും. എത്രയോ പ്രാവശ്യം തന്റെ കുട്ടികൾ അല്ല തനിക്ക് വേറെ കുട്ടികളുണ്ടായി എന്നും അവർ എവിടെയോ വളരുന്നുണ്ട് എന്ന് പോലും എഴുതിയിട്ടുള്ളവർ നിരവധിയാണ്.

തനിക്ക് വരുന്ന എല്ലാ ഗോസിപ്പുകളും തന്റെ ഭാര്യ സുചിത്ര പോസിറ്റീവായി മാത്രമേ കാണാറുള്ളൂ എന്നും മോഹൻലാൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് മോഹൻലാൽ തുറന്നു പറയാൻ കാണിച്ച ധൈര്യത്തെയും ചിലർ പ്രശംസിക്കുന്നുണ്ട്. മാങ്ങയുള്ള മാവിലെ ആളുകൾ കല്ലെറിയുവെന്നും, അതൊന്നും നോക്കണ്ട ഞങ്ങളുടെ ഹൃദയത്തിൽ എന്നും നിങ്ങൾ സൂപ്പർസ്റ്റാർ ആണ് എന്നുമൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു പഴയ അഭിമുഖം വൈറലായി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം മാറുകയായിരുന്നു ചെയ്തത്.
Story Highlights: Mohanlal talkes about his gossips