ദി കംപ്ലീറ്റ് ആക്ടർ ഇത് എന്റെ അഹങ്കാരം അല്ല,അവകാശ വാദവുമല്ല….മറിച്ചു എന്റെ ആഗ്രഹമാണ്.മോഹൻലാൽ |Mohanlal talkes about the meaning of the complete actor

ദി കംപ്ലീറ്റ് ആക്ടർ ഇത് എന്റെ അഹങ്കാരം അല്ല,അവകാശ വാദവുമല്ല….മറിച്ചു എന്റെ ആഗ്രഹമാണ്.മോഹൻലാൽ |Mohanlal talkes about the meaning of the complete actor

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു മഞ്ഞിൽ വിരിഞ്ഞ പൂവ് പോലെ വിടർന്ന നായകനാണ് മോഹൻലാൽ. വില്ലനായി തന്റെ കരിയർ ആരംഭിച്ച മലയാള സിനിമയിൽ ഒരു ഗോഡ് ഫാദേഴ്സിന്റെയും സഹായമില്ലാതെ തന്റേതായ സിംഹാസനം ഉറപ്പിക്കാൻ സാധിച്ച നടനാണ് മോഹൻലാൽ. അഭിനയ വിസ്മയം കൊണ്ട് ഓരോരുത്തരയും അമ്പരപ്പിക്കുകയായിരുന്നു മോഹൻലാൽ ചെയ്തത്. ആ സ്വഭാവിക അഭിനയം കണ്ടുകൊണ്ടു തന്നെയാണ് പ്രേക്ഷകർ അദ്ദേഹത്തെ കമ്പ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്. വിരൽ തുമ്പ് കൊണ്ട് പോലും അഭിനയിക്കുന്ന നടൻ എന്നാണ് അദ്ദേഹത്തെ അടുത്ത സുഹൃത്തുക്കൾ ഒക്കെ തന്നെ വിശേഷിപ്പിക്കുന്നത്.

ഒരു കഥാപാത്രത്തെ തന്റെ കൈയിലേക്ക് ലഭിക്കുന്ന നിമിഷം മോഹൻലാൽ എന്ന നടനാ കഥാപാത്രത്തിന് നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്ന് എല്ലാവർക്കും അറിയാം. മോഹൻലാൽ എന്തുകൊണ്ടാണ് കമ്പ്ലീറ്റ് ആക്ടർ ആയത് എന്ന് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറുപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

എന്തുകൊണ്ട് “ദി കംപ്ലീറ്റ് ആക്ടർ ” ??പലപ്പോഴും സിനിമ ഗ്രൂപ്പുകളിലും ചർച്ചകളിലും കാണാം ലാലേട്ടൻ സ്വയം പൊങ്ങി ആയതു കൊണ്ടാണ് എല്ലായിടത്തും “ദി കംപ്ലീറ്റ് ആക്ടർ ” എന്ന ടാഗ് ഉപയോഗിക്കുന്നത്.ഒരിക്കലും ഒരാൾക്കും മുഴുവൻ നടൻ ആവാൻ പറ്റില്ല….എന്ന രീതിയിൽ തെറ്റായ ആക്ഷേപം നേരിടുന്നത് കാണാം. പലപ്പോഴും പലസ്ഥലങ്ങളിലും പലരാലും ഈ കാര്യം പറഞ്ഞു അദ്ദേഹം അപമാനിക്കപ്പെടുന്നത് കാണാം.

ഇതിലെ സത്യാവസ്ഥ എന്താണെന്നു അറിയുമോ?….ഒരുപക്ഷെ ചിലർക്ക് എങ്കിലും അറിയാമായിരിക്കും…അറിയാത്തവർ ആണ് കൂടുതൽ എന്ന് കരുതുന്നു. ലാലേട്ടന്റെ ബ്ലോഗിന് അദ്ദേഹം നൽകിയ നെയിം ആണ് “ദി കംപ്ലീറ്റ് ആക്ടർ “. ബ്ലോഗിന്റെ നെയിം ഇറങ്ങുന്ന ദിവസം അദ്ദേഹം എന്തുകൊണ്ട് ഈ പേര് നൽകുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മോഹൻലാലിന്റെ വാക്കുകൾ
പൂർണ്ണനായ നടൻ (the complete actor ) എന്നാണു ഈ ബ്ലോഗിന്റെ നെയിം. ഇത് എന്റെ അഹങ്കാരം അല്ല,അവകാശ വാദവുമല്ല….മറിച്ചു എന്റെ ആഗ്രഹം ആണ്. സ്വന്തം കലയുടെയും കഴിവിന്റെയും പൂർണ്ണതയാണ് ഏതൊരു കലാകാരനും തേടുന്നത്. ഞാൻ എന്നിലെ നടനിലെ പൂർണ്ണതയെ തേടുന്നു. ഒരിക്കലും എത്തിച്ചേരാൻ കഴിയില്ല എന്ന് എനിക്ക് അറിയാം.വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി അതിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും…”….അദ്ദേഹം അയാളുടെ ആഗ്രഹം അയാളുടെ ബ്ലോഗിന് നെയിം ആയിട്ട് കൊടുത്തു.ലാലേട്ടന്റെ ഇറങ്ങുന്ന ചിത്രങ്ങളും മറ്റു എല്ലാ കാര്യങ്ങലും ആ ബ്ലോഗിന്റെ പേരിൽ ഇറങ്ങുന്നു. അദ്ദേഹത്തിന് ലഭിച്ച നെയിം “ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ “.
Story Highlights: Mohanlal talkes about the meaning of the complete actor