“ഇടയ്ക്ക് നമ്മുടെ ചില ചിത്രങ്ങൾ ഒക്കെ മോശമായും വരണം എല്ലാം നല്ലതായി വന്നാൽ എന്താണ് ഒരു രസം” – മോഹൻലാൽ.| Mohanlal talks about”Sometimes some of our pictures turn out badly, so what’s the point if everything turns out well?

“ഇടയ്ക്ക് നമ്മുടെ ചില ചിത്രങ്ങൾ ഒക്കെ മോശമായും വരണം എല്ലാം നല്ലതായി വന്നാൽ എന്താണ് ഒരു രസം” – മോഹൻലാൽ.| Mohanlal talks about”Sometimes some of our pictures turn out badly, so what’s the point if everything turns out well?

കുറച്ചുകാലങ്ങളായി വലിയതോതിൽ സൈബർ ആക്രമണം നേരിടുന്ന ഒരു നടനാണ് മോഹൻലാൽ. എന്തുകൊണ്ടാണ് നടൻ മോഹൻലാൽ മാത്രം ഇത്രത്തോളം വിമർശിക്കപ്പെടുന്നത് എന്നു പോലും ആളുകൾക്ക് മനസ്സിലാകുന്നില്ല. അത്രത്തോളം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് മോഹൻലാലിന് നേരിടേണ്ടി വന്നിരിക്കുന്നത്.. സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയിൽ മോഹൻലാലിന് പിഴവ് സംഭവിച്ചു എന്ന തരത്തിലാണ് ആളുകൾ സംസാരിക്കുന്നത്. ചില മാസ്സ്ചിത്രങ്ങളുടെ മാത്രം ഭാഗമായി മോഹൻലാൽ മാറിയതും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ എന്തുകൊണ്ടോ അദ്ദേഹം കാണാതെ പോകുന്നു എന്നുമൊക്കെയാണ് ആളുകൾ പറഞ്ഞത്.

അദ്ദേഹത്തിന്റെ ഫാൻസുകാർ പോലും അദ്ദേഹത്തിനെതിരെ എന്ന തരത്തിലായിരുന്നു രംഗത്ത് വന്നിരുന്നത്. മോൺസ്റ്റർ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്തതോടെ മോഹൻലാലിനെതിരെയുള്ള വിമർശനം അല്പം കടുക്കുകയാണ് എന്നതാണ് സത്യം. വിമർശിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട് ഒരു ഹിറ്റ് ഒരൊറ്റ ഹിറ്റ് മോഹൻലാൽ സൃഷ്ടിച്ചാൽ തീരാവുന്നതേയുള്ളൂ ഈ വാക്കുകൾ ഒക്കെതന്നെ. നമുക്ക് മുൻപിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിൽ പകർനാട്ടം നടത്തിയിട്ടുള്ള ഒരു നടനാണ് മോഹൻലാൽ. ഇന്നോളം മോഹൻലാൽ അവിസ്മരണീയമാക്കിയത് പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാള സിനിമയിൽ ആരും അവിസ്മരണീയമാക്കിയിട്ടുമില്ല.

ഇനി മോഹൻലാലിന് ശേഷം ആരും അത്തരത്തിൽ ഒരുപക്ഷേ ഉണ്ടാവുകയുമില്ല. അത്രത്തോളം മികച്ച രീതിയിൽ പ്രകടനം നടത്തിയ ഒരു വ്യക്തിയാണ് മോഹൻലാൽ. തുടർച്ചയായ രീതിയിലുള്ള സൈബർ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മോഹൻലാൽ ഇക്കാര്യത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഇടയ്ക്ക് നമ്മുടെ ചില ചിത്രങ്ങൾ ഒക്കെ മോശമായും വരണം എല്ലാം നല്ലതായി വന്നാൽ എന്താണ് ഒരു രസം നമ്മൾ മടുത്തു പോവില്ലേ..? ചില ആപ്സ് ആൻഡ് ഡൗൺസ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഒരു സിനിമ മോശമാകുമ്പോഴല്ലേ ഒരു ആക്ടർക്ക് ഒരു പെർഫോമർ എന്ന നിലയ്ക്ക് സ്വയം പരിശോധിച്ചാൽ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

story highlights ;Mohanlal talks about”Sometimes some of our pictures turn out badly, so what’s the point if everything turns out well?