Entertainment

ലൂസിഫറിന് മുകളിൽ നിൽക്കണം എമ്പുരാൻ..! അബ്രാം ഖുറേഷി വരുന്നു മക്കളെ; ഔദ്യോഗിക പ്രഖ്യാപനവുമായി മോഹൻലാൽ.|Mohanlal with the official announcement of Empuran

ലൂസിഫറിന് മുകളിൽ നിൽക്കണം എമ്പുരാൻ..! അബ്രാം ഖുറേഷി വരുന്നു മക്കളെ; ഔദ്യോഗിക പ്രഖ്യാപനവുമായി മോഹൻലാൽ.|Mohanlal with the official announcement of Empuran

മോഹൻലാൽ പ്രേക്ഷകരെല്ലാം ഒരു ഉദ്വേഗത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒക്കെ തന്നെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ തന്നെ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലൂസിഫറിന് മുകളിൽ നിൽക്കണം എംപുരാൻ എന്നാണ് ആഗ്രഹം. കാരണം നിങ്ങൾ എങ്ങനെയാണ് ലൂസിഫർ ഏറ്റെടുത്തത് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഒരു പടി മുകളിൽ ആയിരിക്കണം. അതിനുവേണ്ടി ഞങ്ങൾ ശ്രേമിക്കുന്നുണ്ട്. ഉടനെ തന്നെ എമ്പുരാൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.

പ്രേക്ഷകർക്ക് വളരെയധികം സന്തോഷം നിറയുന്ന ഒരു വാർത്ത തന്നെയാണ് ഇത്. കുറെ നാളുകളായി എംപുരാനു വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ലൂസിഫർ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് പൃഥ്വിരാജ് മോഹൻലാൽ കോമ്പിനേഷനിൽ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാൻ എത്തുവാൻ വേണ്ടി തന്നെയായിരുന്നു. പല പൊതുവേദികളിലും ഈ വർഷം ഷൂട്ടിങ് ഇല്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞിട്ട് ഉണ്ടായിരുന്നത്. ഇത് ആരാധകരെ നിരാശയിലാഴ്ത്തുക ആണ് ചെയ്തത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചു കൊണ്ട് എംപുരാൻ എത്തുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

അബ്രാം ഖുറേഷി എന്ന കഥാപാത്രമായി ആയിരിക്കും എമ്പുരാനിൽ മോഹൻലാൽ എത്തുന്നത് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആദ്യഭാഗം പറഞ്ഞത് സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ കഥയായിരുന്നു എങ്കിൽ, രണ്ടാം ഭാഗം പറയുന്നത് അബ്രാം ഖുറേഷി എന്ന് ലൂസിഫറിനെ കുറിച്ച് ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ വിവേക് ഒബ്രോയ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ,ബൈജു തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആദ്യഭാഗത്തിൽ ചില ഭാഗങ്ങളിൽ മാത്രമേ പൃഥ്വിരാജ് ഉണ്ടായിരുന്നുള്ളൂവെന്നും ഇന്റർവെല്ലിന് ശേഷമാണ് പൃഥ്വിരാജിനെ കാണിച്ചത് എന്നും ഒക്കെ പ്രേക്ഷകർ എടുത്തു പറഞ്ഞ കാര്യമായിരുന്നു.

രണ്ടാം ഭാഗത്തിൽ ഒരു മുഴുനീള കഥാപാത്രമായി തന്നെ പൃഥ്വിരാജ് ഉണ്ടായിരിക്കുമെന്ന് വാർത്തയാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. വിവേക് ഒബ്രോയ്ക്കു പകരം മറ്റൊരു സൂപ്പർതാരം കൂടി ചിലപ്പോൾ ചിത്രത്തിലേക്ക് എത്തുന്നുണ്ടാകുമെന്നും പ്രേക്ഷകർ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടു തന്നെ എന്തൊക്കെ സസ്പെൻഡ് എലമൻസ്സുകളാണ് ചിത്രത്തിൽ പൃഥ്വിരാജ് കാത്തുവെച്ചിരിക്കുന്നത് എന്ന് ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

story highlights: Mohanlal with the official announcement of Empuran

ലൂസിഫറിന് മുകളിൽ നിൽക്കണം എമ്പുരാൻ..! അബ്രാം ഖുറേഷി വരുന്നു മക്കളെ; ഔദ്യോഗിക പ്രഖ്യാപനവുമായി മോഹൻലാൽ.|Mohanlal with the official announcement of Empuran

Most Popular

To Top