പൂർണ്ണിമയുമായി ആണ് കൂടുതൽ സംസാരം. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹം കുറവൊന്നുമില്ല.!!

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു താരകുടുംബമാണ് സുകുമാരന്റെ. ഭാര്യ മല്ലികയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും എല്ലാ സിനിമാ മേഖലയിൽ സജീവമാണ്.

മരുമക്കളും തങ്ങളുടേതായ രീതിയിൽ മലയാള സിനിമയിൽ നിലയുറപ്പിച്ചിരിക്കുന്നു. പൂർണിമ ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുന്ന താരമായിരുന്നു എങ്കിൽ മരുമകളായ സുപ്രിയ നിർമ്മാണരംഗത്ത് ആണ് തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്. ബീഹെയൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ മക്കളെക്കുറിച്ചും മരുമക്കളെ കുറിച്ചുമൊക്കെ മല്ലിക പറയുന്ന വാക്കുകളാണ് വൈറൽ ആയി മാറുന്നത്.

താൻ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കിൽ അതിനനുസരിച്ച് പോകാറുണ്ട്. ഒറ്റക്കാലിൽ തപസ്സ് ചെയ്താൽ പോലും ഇതുപോലൊരു അമ്മായിയമ്മയെ കിട്ടിയില്ലെന്ന് രസകരമായി പറയുന്നു. അലംകൃതയെ മലയാളം പഠിപ്പിക്കാൻ ഓക്കേ ശ്രമിക്കാറുണ്ട്. രാജു അവൾ പഠിക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കയറിയാൽ പിന്നെ ഇംഗ്ലീഷ് പറയണം, അവൾക്ക് പെട്ടെന്ന് മലയാളം വരില്ല.

കൊച്ചുമക്കളെ മൂന്നുപേരെയും ഒരുമിച്ച് കിട്ടാൻ ഒരുപാട് പാട് ആണെന്നും പറഞ്ഞു. പൂർണിമയും ഞാനും ഒരുപോലെയാണ്. എന്ത് കാര്യവും നോൺസ്റ്റോപ്പായി സംസാരിക്കും. അതിനൊരു കുത്തും കോമയും ഇല്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹം കുറവൊന്നുമില്ല. ഓസ്ട്രേലിയൻ ജീവിതമാണ് രാജുവിനെ മാറ്റിമറിച്ചത്.. കുറച്ചുകൂടി സെൽഫ് ഇൻഡിപെൻഡൻഡ് ആയതോടെയാണ്. ക്ഷമ വളരെ കുറവാണ്. അവൻ ഒരു കാര്യം വിചാരിച്ചാൽ അത് നന്നായി നടക്കണം. പൃഥ്വിരാജ് അതു പോലെ ആണെന്നാണ് പറഞ്ഞത്.

Leave a Comment

Your email address will not be published.

Scroll to Top