തുടർച്ചയായി അസുഖം കൂടിയപ്പോൾ അവർക്കിടയിൽ ഒരു അകൽച്ച ഉണ്ടായി, പിന്നെ വിളിക്കാതെ ആയി, പിന്നെ ബ്ലോക്ക് ആക്കി, ശരണ്യയുടെ വിവാഹ ജീവിതത്തെ കുറിച്ച് കണ്ണീരോടെ അമ്മ.|Mother about Saranya’s married life|

തുടർച്ചയായി അസുഖം കൂടിയപ്പോൾ അവർക്കിടയിൽ ഒരു അകൽച്ച ഉണ്ടായി, പിന്നെ വിളിക്കാതെ ആയി, പിന്നെ ബ്ലോക്ക് ആക്കി, ശരണ്യയുടെ വിവാഹ ജീവിതത്തെ കുറിച്ച് കണ്ണീരോടെ അമ്മ.|Mother about Saranya’s married life|

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയായിരുന്നു ശരണ്യ ശശി. നിരവധി ആരാധകരായിരുന്നു ശരണ്യയ്ക്ക് ഉണ്ടായിരുന്നത്. മോഹൻലാലിനൊപ്പം ചോട്ടാമുംബൈ എന്ന സിനിമയിൽ സഹോദരി വേഷവും താരം അവിസ്മരണീയമാക്കി. തെലുങ്ക് സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ശരണ്യയ്ക്ക് ഒരു തലകറക്കം ഉണ്ടായത്. ലൊക്കേഷനിൽ നിന്നും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ട്യൂമർ ആണെന്ന് മനസ്സിലാക്കുന്നു. പിന്നീട് ഒരു ഇടവേള എടുത്ത ശരണ്യ വീണ്ടും സീരിയലിലേക്ക് തിരിച്ചു വന്നിരുന്നു.

എങ്കിലും വലിയ തോതിൽ നിലനിൽക്കാൻ സാധിച്ചില്ല. അപ്പോഴേക്കും അസുഖം ശരണ്യയെ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നെങ്കിലും പലവട്ടം മരണത്തെ അതിജീവിച്ചിട്ടുണ്ട്. ഇപ്പോൾ ശരണ്യ കടന്നുവന്ന വഴികളെക്കുറിച്ച് അമ്മ പറയുകയാണ്. ഏറെ വേദനയോടെയാണ് അമ്മ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. ശരണ്യയുടെ അമ്മയുടെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് പറയുന്നത്. ശരണ്യയുടെ വിവാഹജീവിതത്തെക്കുറിച്ച് വേദനയോടെയാണ് അമ്മ സംസാരിക്കുന്നത്. അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്..

തെലുങ്ക് സീരിയലിൽ സ്വാതി എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് ശരണ്യയ്ക്ക് ഭയങ്കരമായ ഒരു തലവേദന വന്നത്. ഓപ്പറേഷൻ കഴിഞ്ഞ് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞു പോയി തുടങ്ങി. ആരോഗ്യവും കുറഞ്ഞുവന്നു. ശരണ്യയുടെ പഴയ ചിത്രങ്ങൾ കാണുമ്പോൾ നിഷ്കളങ്കമായ ചിരി മാത്രമായിരുന്നു അവൾക്ക് സ്വന്തമായുണ്ടായിരുന്നത്. അത്രയും വേദന സഹിച്ച സമയത്തും അവൾക്ക് അഭിനയിക്കാൻ അതിയായ ആഗ്രഹം ആയിരുന്നു. അതുകൊണ്ട് തന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. അസുഖങ്ങളുമായി നിൽക്കുമ്പോഴും തന്റെ മനസ്സിൽ അവൾക്കൊരു കല്യാണം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷേ കല്യാണം ഒന്നും വേണ്ട നമുക്ക് ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു അവൾ പറയുന്നത്. അങ്ങനെ ഒരു ദിവസമാണ് അവളോട് ഒരാള് ഇഷ്ടമാണെന്ന് പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനുവിനെ പരിചയപ്പെട്ടത്. ശരണ്യയുടെ അസുഖത്തിന്റെ കാര്യവും അവളുടെ അവസ്ഥയും തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മറച്ചുവയ്ക്കാതെ അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ആദ്യം ബിനുവിനെ കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ശരണ്യയൊടെ പറഞ്ഞത് ഇത് ആരെങ്കിലും പറ്റിക്കുന്നത് ആയിരിക്കുമെന്നാണ്. ബിനു നേരിട്ടുവന്ന് ശരണ്യയെ കാണുകയും ചെയ്തു. അന്ന് തലയിൽ മുടി പോലുമില്ലായിരുന്നു. എന്നിട്ടും വിവാഹം ചെയ്യാൻ സമ്മതമാണെന്ന് പറയുകയും ചെയ്തു.

എല്ലാവരും ഒരുമിച്ച് നിന്ന് 2014 ഒക്ടോബർ 26ന് കൈയിലുള്ളതെല്ലാം എടുത്ത് ഗംഭീരമായി വിവാഹം നടത്തി. പക്ഷേ അത് കഴിഞ്ഞു അസുഖം വന്നുകൊണ്ടേയിരുന്നു. തുടർച്ചയായി അസുഖം കൂടിയപ്പോൾ അവർക്കിടയിൽ ഒരു അകൽച്ച ഉണ്ടായി. പിന്നെ പിന്നെ അവളെ വിളിക്കാതായി മറ്റുള്ളവർ പറഞ്ഞിട്ടാണ് ഭർത്താവ് നാട്ടിലെത്തിയ വിവരം പോലും ശരണ്യ അറിയുന്നത്. പിന്നെ ഫേസ്ബുക്കിൽ നിന്ന് പോലും ശരണ്യയെ ബ്ലോക്ക് ചെയ്തു. അതോടെ അവളുടെ മനസ്സു തകർന്നു. ഇങ്ങനെ നീണ്ടു പോകുന്നത് കൊണ്ട് കാര്യമില്ലല്ലോ.

അതുകൊണ്ട് നമുക്ക് പിരിയാം എന്ന് ശരണ്യ പറഞ്ഞു. ബിനുവിനെ വിളിച്ച് സംസാരിച്ചു.. അത് കേട്ടപ്പോൾ തന്നെ ബിനുവും ഹാപ്പിയായിരുന്നു. പക്ഷെ ശരണ്യ പ്രതീക്ഷിച്ചത് ബിനുവിന്റെ ഭാഗത്തുനിന്നും അവളെ പിരിയില്ലന്ന് ഒരുവാക്ക് ആയിരുന്നു. അതുണ്ടായില്ല അവസാനം അവൾ ആകെ തളർന്നുപോയി. രണ്ടുദിവസം മരുന്നു പോലും കഴിക്കാതെ നടന്നു. ആ അവസ്ഥയിൽ നിന്ന് ഞങ്ങൾ എല്ലാവരും അവളുടെ സുഹൃത്തുക്കളും കൂടിയാണ് പഴയ അവസ്ഥയിലേക്ക് അവളെ തിരികെ കൊണ്ടുവന്നത്. വേദനയോടെയാണ് ശരണ്യയുടെ അമ്മ ഈ കാര്യങ്ങളെ കുറിച്ച് പറയുന്നത്.
Story Highlights:Mother about Saranya’s married life