അമ്മയും മകനും ഒരേ വിമാനത്തിൽ ജോലി ചെയ്യുകയെന്നു പറയുന്നത് ഒരേപോലെ സന്തോഷവും അഭിമാനവും ഉണ്ടാകുന്ന കാര്യമാണ്.

എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അവരുടെ മക്കൾ ഉയരങ്ങൾ താണ്ടുകയും വിജയം നേടുകയും ചെയ്യണമെന്ന് തന്നെയാണ്. മക്കൾ സ്വപ്നങ്ങൾ കീഴടക്കുമ്പോൾ അഭിമാനിക്കുന്നത് മാതാപിതാക്കൾ തന്നെയാണല്ലോ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും അതുപോലെയുള്ള ഒരു അമ്മയുടെയും മകന്റെയും വീഡിയോ ആണ്.

പൈലറ്റുമാരായ അമ്മയുടെയും മകന്റെയും ഹൃദയസ്പർശിയായ മനോഹരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വാഴുകയാണ്. മകൻ ഓപ്പറേറ്റ് ചെയ്യുകയും അമ്മ യാത്രക്കാരിയും ആണെന്നാണ് വീഡിയോ പങ്കു വച്ചുള്ള കുറിപ്പിൽ വ്യക്തമാക്കുന്നത്. മാതൃദിനത്തിൽ പൈലറ്റുമാരായ അമ്മയും മകനും സ്നേഹം പങ്കുവെക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നു എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

പൂക്കളുമായി അമ്മേ പുണരുന്ന മകനിൽ നിന്ന് വീഡിയോയുടെ ആരംഭം. അമ്മയും മകനും പൈലറ്റ് യൂണിഫോമിൽ ആണ്. പിന്നീട് അമ്മയും മകനും ആണെന്ന് അമ്മ യാത്രക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരെ ഇത് എന്റെ മകനാണ്, ഇന്ന് മാതൃദിനം ആണ് നമുക്ക് എല്ലാവർക്കും ഈ ലോകത്തിൽ നമ്മൾ ഏറ്റവും സ്നേഹവും ബഹുമാനവും നൽകേണ്ട വ്യക്തി അമ്മയാണ്.. മാതൃദിനത്തിൽ എന്റെ അമ്മയെ ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുകയാണ്.

24 വർഷത്തോളം വിവിധ ഫ്ലൈറ്റുകൾ ഞാൻ അമ്മയ്ക്കൊപ്പം യാത്ര ചെയ്തു. ഈ ദിവസം ഏറ്റവും പ്രത്യേകതയുള്ളതാണ്. ഇന്നു ഞാൻ കോ പൈലറ്റ് ടീമിനൊപ്പം ഉണ്ട്. അമ്മയഒരു യാത്രക്കാരി. ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അമ്മ ചെയ്യുന്നതെല്ലാം എനിക്ക് വേണ്ടിയാണ്. നന്ദി അമ്മ എന്നാണ് പൈലറ്റായ മകൻ പറയുന്നത് പങ്കുവച്ച് ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ എറ്റെടുത്തുകഴിഞ്ഞു.