അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തത് കൊണ്ടാണ് എനിക്ക് സിനിമയിൽ നിന്നും ഓഫറുകൾ വരാഞ്ഞത്, കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെ കുറിച്ച് മൃദുല വിജയ് |
Mridula Vijay on facing the casting couch

അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തത് കൊണ്ടാണ് എനിക്ക് സിനിമയിൽ നിന്നും ഓഫറുകൾ വരാഞ്ഞത്, കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെ കുറിച്ച് മൃദുല വിജയ് |
Mridula Vijay on facing the casting couch

പൂക്കാലം വരവായി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് മൃദുല വിജയ്. ഇപ്പോൾ താരം സീരിയൽ താരമായ യുവയുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. ഇരുവർക്കും ധ്വനി എന്ന പേരിൽ ഒരു മകളുമുണ്ട്. മകളുടെ ജനനത്തോടെ സീരിയലിൽ നിന്നൊക്കെ ഒരു വലിയ ഇടവേള എടുത്തിരിക്കുകയാണ് മൃദുല. ഇപ്പോൾ മൃദുല നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് മൃദുല പറയുന്നത്. സിനിമയിൽ നിന്നും വന്ന താൻ മിനിസ്ക്രീനിൽ മാത്രമായി ഒതുങ്ങിപ്പോയതിന്റെ കാരണമാണ് മൃദുല തുറന്നു പറഞ്ഞിരുന്നത്.

ഞാൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തത് കൊണ്ടാണ് എനിക്ക് സിനിമയിൽ നിന്നും ഓഫറുകൾ വരാഞ്ഞത് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. സിനിമയിൽ പലതും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. അതിന് നിൽക്കാതെ ഇരുന്ന സമയത്ത് തനിക്ക് അവസരങ്ങൾ കുറയുകയായിരുന്നു ചെയ്തത്. സി മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി കാര്യങ്ങൾ പറഞ്ഞിരുന്നത്. സിനിമയിലേക്ക് വരുന്ന സമയത്ത് ചില ആളുകൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്. അതിനു തയ്യാറല്ല അതൊന്നും വേണ്ട എന്ന് തീരുമാനിച്ചിട്ടാണ് തനിക്ക് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള സിനിമകളിലേക്ക് ഒതുങ്ങേണ്ടതായി വന്നത്.

സെറ്റ് ക്ലിയർ ആയിരിക്കണം എന്ന് മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. അത് മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടതൊക്കെ. ഒക്കെ ആണെങ്കിൽ മാത്രമേ കമ്മിറ്റി ചെയ്യാറുള്ളൂ. സീരിയലിൽ നിന്നും തനിക്ക് ഇതുവരെ അത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലന്നും മൃദുല പറയുന്നുണ്ട്. പക്ഷേ ചില ആളുകൾ പറഞ്ഞു താൻ കേട്ടിട്ടുണ്ട് സീരിയൽ ഫീൽഡിലും അങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന്. എന്നാൽ തനിക്ക് ഇത്തരം അനുഭവങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഇതിന് മറുപടിയായി താരം പറയുന്നത്.
Story Highlights: Mridula Vijay on facing the casting couch