മലയാള സിനിമയുടെ സിംഹാസനം സ്വന്തമാക്കി വെച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് വേണമെങ്കിൽ പറയാം. അദ്ദേഹം എത്രയോ വർഷങ്ങളായി മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് കോവിഡ് സ്ഥീതികരിക്കുക ആയിരുന്നു. താരം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തു വിട്ടത്. വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു.

ചെറിയൊരു പനി ഉണ്ടെന്നും അതല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് നോക്കിയാണ് താരം വ്യക്തമാക്കിയിരുന്നത്. താരമിപ്പോൾ ക്വറന്റൈനിൽ കഴിയുകയാണെന്നും താരം സൂചിപ്പിച്ചു. ചികിത്സ തേടിയിട്ടുണ്ട് എന്നും പറഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യ സൗഖ്യത്തിനായി മൃതുഞ്ജയഹോമം നടത്തിയിരിക്കുകയാണ്. മലപ്പുറം തൃപ്പങ്ങോട് ശിവക്ഷേത്രത്തിൽ ഹോമം നടത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ നക്ഷത്രമായി വിശാഖം നാളിൽ പ്രത്യേകം പൂജയാണ് നടത്തിയത്.

രണ്ടുമണിക്കൂറോളം ഹോമം നടത്തുന്നത്. മമ്മൂട്ടിക്ക് വേണ്ടി നടൻ ദേവനും കൂടാതെ നിരവധി ഭക്തർ ഹോമം ബുക്ക് ചെയ്തിരുന്നു.മുഖ്യതന്ത്രിയായ ബ്രഹ്മശ്രീ തലപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ ആണ് പൂജ പങ്കെടുത്തത്..അതിനു ശേഷം തന്ത്രിയിൽ നിന്നും പ്രസാദവും വാങ്ങി. മഹാ ശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം. മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നാടിനെയും നാട്ടുകാരെയും രക്ഷയ്ക്ക് വേണ്ടിയാണ് ഈ ചടങ്ങ് എന്നും ദേവസ്വം അധികൃതർ സൂചിപ്പിച്ചു. മമ്മൂട്ടിക്ക് കോവിഡ് സ്വീതീകരിച്ചതിനെ തുടർന്ന് സിബി 5 ഭാഗത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഉണ്ടായിരുന്നവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. ജനുവരി 16നാണ് താരത്തിന് കോവിഡ് സ്ഥീതികരിക്കുന്നത്.