കാവ്യ മാധവനുമായുള്ള കല്യാണ ആലോചനയുമായി ആ നടനെ സമീപിപ്പോൾ അയാൾ തന്നെ അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന് മുകേഷ് |Mukesh talkes about Kavya Madhavn marriage

കാവ്യ മാധവനുമായുള്ള കല്യാണ ആലോചനയുമായി ആ നടനെ സമീപിപ്പോൾ അയാൾ തന്നെ അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന് മുകേഷ് |Mukesh talkes about Kavya Madhavn marriage

മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള താരമാണ് മുകേഷ്. ഇപ്പോൾ സ്വന്തമായി മുകേഷിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ പല കാര്യങ്ങളെക്കുറിച്ചും മുകേഷ് സംസാരിക്കുകയും ചെയ്യാറുണ്ട്. മുകേഷിന്റെ കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ തന്നെയാണ് ഈ ഒരു ചാനലിന്റെ ആരാധകരായി ഉള്ളത്. ഇപ്പോഴിതാ മുകേഷ് കാവ്യാ മാധവനെ കുറിച്ചുള്ള ഒരു തമാശയാണ് പറയുന്നത്. വർഷങ്ങളായി ഭാര്യയുമായി വേർപിരിഞ്ഞു നിൽക്കുകയാണ് ടി പി മാധവൻ ചേട്ടൻ. ഒറ്റയ്ക്കുള്ള ജീവിതമാണ്. എറണാകുളത്ത് ഒരു ക്ലബ്ബും ഉണ്ട്. ലോട്ടസ് ക്ലബ് അദ്ദേഹം അവിടെ മെമ്പറാണ്.

അതിന്റെ അടുത്ത് തന്നെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നു. ഇത്രയും നല്ല മനുഷ്യനായത് കൊണ്ട് മാധവൻ ചേട്ടൻ ഒരു കല്യാണം കഴിക്കണം. ആയതുകൊണ്ട് കൂട്ട് വേണം എന്ന് പറഞ്ഞു അദ്ദേഹത്തെ ഇളക്കും ഞാൻ. അത് നടക്കത്തില്ല മോനെ എന്ന് അദ്ദേഹം പറയും.ഒരു ദിവസം ചേട്ടന് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് പറഞ്ഞു ചെന്നു. ഈ നല്ല ആലോചന എന്ന് പറയാൻ കാരണം ഈ കല്യാണം കഴിഞ്ഞാൽ പെൺകുട്ടിക്കാണ് നല്ലത്. എന്നെ കല്യാണം കഴിച്ചാൽ ലോകത്തെ ഏതെങ്കിലും പെൺകുട്ടിക്ക് ലാഭം വരുമോന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും പെൺകുട്ടി അല്ല വളരെ പ്രീമിനന്റ് ആയ ചെറുപ്പക്കാരിയായ സുന്ദരിയായ പെൺകുട്ടിയാണ്. ചേട്ടനെ കല്യാണം കഴിച്ചാൽ അവർക്കാണ് ലാഭം.

അതുകൊണ്ട് വീട്ടുകാർക്ക് കല്യാണം ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ് എന്ന് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ ഹീറോയിനായിട്ട് അഭിനയിക്കുന്നത് നടിയാണ് എന്ന് പറഞ്ഞു. കാവ്യാ മാധവൻ ആണ് എന്നും പറഞ്ഞു. എന്റെ കയ്യിൽ നിന്ന് നീ മേടിക്കും കാവ്യാ മാധവനെ ഞാൻ കെട്ടിയാൽ അവർക്ക് ലാഭമോ നീ എന്തൊക്കെയാണ് പറയുന്നത്. നീ കല്യാണ കാര്യം വീട് അത് നിന്റെ കോമഡി. അവർക്കുള്ള ലാഭം എന്താണ് എന്ന് ചോദിച്ചു. വേറൊരാളെ കല്യാണം കഴിച്ചാൽ കാവ്യ മാധവന് സർട്ടിഫിക്കറ്റിൽ പേരു മാറ്റണം. ഇതിപ്പോൾ ചേട്ടനെ കെട്ടിക്കഴിഞ്ഞാൽ മുൻപും കാവ്യാ മാധവൻ സർട്ടിഫിക്കറ്റിലും കാവ്യാ മാധവൻ എന്ന് പറഞ്ഞു അവിടെ ഇരുന്ന ഒരു പുസ്തകം എടുത്ത് അടിച്ച അദ്ദേഹം എന്നെ ഭയങ്കരമായ മൂന്നാല് ചീത്തയും വിളിച്ചു എന്നാണ് രസകരമായി മുകേഷ് പറയുന്നത്.
Story Highlights: Mukesh talkes about Kavya Madhavn marriage