നിറവയറിൽ കുസൃതി നിറച്ച ആർട്ടുമായി മൈഥിലിയും സമ്പത്തും, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ |Mydhili and Sambath share crazy photo

നിറവയറിൽ കുസൃതി നിറച്ച ആർട്ടുമായി മൈഥിലിയും സമ്പത്തും, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ |Mydhili and Sambath share crazy photo

മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് മൈഥിലി. അടുത്തകാലത്തായിരുന്നു മൈഥിലി വിവാഹിതയായതും ഒരു കുഞ്ഞിന്റെ അമ്മയായതുമൊക്കെ ഈ വാർത്തകളൊക്കെ വലിയ ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തതും. ഇപ്പോഴിതാ മൈഥിലിയുടെ പുതിയ വിശേഷങ്ങൾ ആണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ മൈഥിലി പങ്കുവയ്ക്കുന്ന ഓരോ വാർത്തകൾക്കും ആരാധകർ നിരവധിയാണ്. അത്തരത്തിൽ ഇപ്പോൾ മൈഥിലി പങ്കുവെച്ചിരിക്കുന്നത് ഒരു രസകരമായ ചിത്രമാണ്. ഈ ചിത്രത്തിൽ താരം നിറവയറിൽ നിൽക്കുന്നതാണ് കാണാൻ സാധിച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഈ ഒരു ചിത്രത്തിനുണ്ട് എന്നതാണ് സത്യം.

നിറവയറിൽ നിൽക്കുന്ന ചിത്രത്തിൽ വയറിൽ ചില ചിത്രങ്ങൾ ഒക്കെ വരച്ച് ഏറെ കുസൃതിയോടെയാണ് ഇരുവരും നിൽക്കുന്നത്. വളരെ മനോഹരമായി രീതിയിലാണ് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞുണ്ടാകുന്നതിന് മുൻപുള്ള ചിത്രങ്ങളാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മൈഥിലിയുടെ വയറിൽ ചേർന്ന് സമ്പത്തും നിൽക്കുന്നുണ്ട്. ഇരുവർക്കും ഒരു മകൻ പിറക്കുകയും ചെയ്തിരുന്നു. കുഞ്ഞ് പിറക്കുന്നതിന് മുൻപുള്ള രസകരമായ ചിത്രങ്ങളാണ് ഇപ്പോൾ ഇവർ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിമനോഹരമാണ് ചിത്രങ്ങൾ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഏറെ രസകരമായിട്ടുണ്ട് എന്നും ഇത് കുഞ്ഞു കാണുമ്പോൾ എന്തു പറയും എന്നുമൊക്കെ രസകരമായി പ്രേക്ഷകർ ചോദിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം കുഞ്ഞിനെ നീൽ എന്ന് പേര് നൽകി എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകൾ ഒക്കെ കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. പാലേരി മാണിക്യം, മായമോഹിനി, സോൾട്ട് ആൻഡ് പെപ്പർ ഞാനും എന്റെ ഫാമിലിയും, ലോഹം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷത്തിൽ ആയിരുന്നു മൈഥിലി എത്തിയത്. മാറ്റിനി എന്ന ചിത്രത്തിലെ അഭിനയം താരത്തിന്റെ കരീയറിൽ ഒരു വലിയ ബ്രേക്ക് തന്നെ കൊണ്ടുവന്നു എന്നും പറയുന്നുണ്ട്.
Story Highlights: Mydhili and Sambath share crazy photo