വളക്കാപ്പ് ചിത്രങ്ങളുമായി മൈഥിലി..! ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായി മൈഥിലിയും ഒപ്പം സമ്പത്തും|Mydhili valakapp pictures are viral

വളക്കാപ്പ് ചിത്രങ്ങളുമായി മൈഥിലി..! ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായി മൈഥിലിയും ഒപ്പം സമ്പത്തും|Mydhili valakapp pictures are viral

മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് ഒരു കൊലപാതക കഥയിലെ നായികയായി കടന്നുവന്ന താരോദയമാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടാൻ സാധിച്ച ഒരു കലാകാരിയാണ് മൈഥിലി. പിന്നീട് മലയാള സിനിമയിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു മൈഥിലി എന്നതാണ് സത്യം. സോൾട്ട് പേപ്പർ എന്ന ചിത്രത്തിലെ വേഷം മൈഥിലിക്ക് മികച്ച ഒരു കരിയർ ആണ് വാഗ്ദാനം ചെയ്തത്.

സിനിമയിൽ വലിയ തോതിൽ ഭാഗ്യം പരീക്ഷിക്കാൻ അവസരം ലഭിച്ചില്ല എന്നതാണ് സത്യം. ദിലീപ് നായകനായി എത്തിയ മായ മോഹിനി എന്ന ചിത്രത്തിലെ നായിക വേഷവും നടിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. തുടർന്ന് ലൈം ലൈറ്റിൽ നിന്നും വലിയൊരു ഇടവേള എടുത്ത് മൈഥിലി പിന്നീട് വിവാഹിതയായി ആണ് തിരികെയെത്തിയത്. അധികമാരെയും അറിയിക്കാതെ ഒരു ദിവസമായി വിവാഹിതയായ വാർത്ത പുറത്ത് വന്നിരുന്നത്. സമ്പത്താണ് മൈഥിലിയുടെ ഭർത്താവ്. ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളിൽ ഒക്കെ തന്നെ പിന്നീട് തങ്ങൾ പ്രണയിച്ച വിവാഹം കഴിച്ചതാണ് എന്നും വ്യത്യസ്തമായ പ്രണയമായിരുന്നു തങ്ങളുടെയെന്നും ഒക്കെ മൈഥിലി തുറന്നു പറയുകയും ചെയ്തിരുന്നു. താൻ ഗർഭിണിയാണ് എന്ന വാർത്തയും സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോൾ മൈഥിലിയുടെ വളക്കാപ്പ് ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

ചിത്രങ്ങളിൽ ഒരു ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായാണ് മൈഥിലിയെ കാണാൻ സാധിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. മൈഥിലിയും സമ്പത്തും ഒരുമിച്ച് നിൽക്കുന്ന വളകാപ്പ് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
Story Highlights: Mydhili valakapp pictures are viral