Entertainment

ജീവിതത്തിൽ ഒരേയൊരു പുരുഷനുമായി മാത്രമേ ബന്ധം പാടുള്ളൂ. അയാൾ ഇപ്പോ എങ്ങനെയുള്ളവൻ ആണെങ്കിലും ക്ഷമിച്ചും സഹിച്ചും ശീലവതികളായി എല്ലാ സ്ത്രീകളും ജീവിക്കണം,മൈഥിലി കുറിച്ചുള്ള കുറുപ്പ് ശ്രദ്ധ നേടുന്നു 

ജീവിതത്തിൽ ഒരേയൊരു പുരുഷനുമായി മാത്രമേ ബന്ധം പാടുള്ളൂ. അയാൾ ഇപ്പോ എങ്ങനെയുള്ളവൻ ആണെങ്കിലും ക്ഷമിച്ചും സഹിച്ചും ശീലവതികളായി എല്ലാ സ്ത്രീകളും ജീവിക്കണം,മൈഥിലി കുറിച്ചുള്ള കുറുപ്പ് ശ്രദ്ധ നേടുന്നു 

കഴിഞ്ഞ ദിവസമായിരുന്നു നടി മൈഥിലി വിവാഹിതയായത്. അതിനുപുറമേ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വിമർശന കമൻറുകൾ അശ്ലീല രീതിയിലുള്ള വാക്കുകളും ഒക്കെ എത്തിയിരുന്നു .ഒരു പെൺകുട്ടിയുടെ വിവാഹ ഫോട്ടോയ്ക്ക് താഴെ വന്ന് മോശമായി കമൻറ് ഇട്ട സമൂഹം  എത്രത്തോളം അധപതിച്ചു എന്ന്  ചിന്തിക്കേണ്ടിയിരിക്കുന്നു.  ഇപ്പോൾ ഇതിനെതിരായി ഒരു കുറിപ്പ് വുമൺ റോർ  ഓഫ് സൈലൻസ് എന്ന പേജിൽ വന്നിരിക്കുകയാണ്. ഈ കുറിപ്പാണ് ഇപ്പോൾ ശ്രെധ നേടിക്കൊണ്ടിരിക്കുന്നത് .കുറുപ്പിൻറെ പൂർണ രൂപം ഇങ്ങനെയാണ് 

സിനിമാതാരം മൈഥിലിയുടെ വിവാഹ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ വായിച്ചാൽ അറിയാം ഒരു വിഭാഗം മലയാളികൾ, ഈ നൂറ്റാണ്ടിൽ എന്നല്ല, ഒരു നൂറ്റാണ്ടിലും നന്നാവാൻ പോകുന്നില്ല. എത്ര പേരുടെ കൂടെ റിലേഷൻ ഉണ്ടായിട്ടാകും അവസാനം ഒരുത്തനെ കെട്ടിയത് എന്നതാണ് കോമൺ ദുഃഖം! സ്ത്രീയുടെ പവിത്രത, പാതിവ്രത്യം തുടങ്ങിയ സംഗതികൾക്ക് ഇന്നും നല്ല മാർക്കറ്റ് തന്നെ. സ്ത്രീ ആയി ജനിച്ചാൽ വീട്ടുകാർ ചൂണ്ടി കാണിച്ചു തരും ഒരു പുരുഷനെ. ജീവിതത്തിൽ ഒരേയൊരു പുരുഷനുമായി മാത്രമേ ബന്ധം പാടുള്ളൂ. അയാൾ ഇപ്പോ എങ്ങനെയുള്ളവൻ ആണെങ്കിലും ക്ഷമിച്ചും സഹിച്ചും ശീലവതികളായി എല്ലാ സ്ത്രീകളും ജീവിക്കണം. അല്ലാതെ വിവാഹത്തിന് മുൻപ് സ്ത്രീകൾക്ക് ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടനെ വിധി എഴുതാം – അവൾ പോക്കാണ്!

‘ നല്ല ‘ സ്ത്രീ, ചീത്ത സ്ത്രീ ഈ ഡിവിഷൻ, പല അളവ് കോലുകൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ പല ബന്ധങ്ങൾ ഉള്ള ആണുങ്ങൾ കേമൻമാരായി പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ ചാരിത്ര്യം, പാതിവൃത്യം, വിശുദ്ധി ഇത്തരം പഴകി ചീഞ്ഞ സങ്കൽപ്പങ്ങളിൽ നിന്ന് ആളുകൾക്ക് എന്നാണ് ഒരു മോചനം?

ആളുകൾക്ക് ഒത്തു ചേർന്ന് പോകാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്നും അവർ പുറത്ത് പോകും. വിവാഹത്തിന് മുൻപ് പല ബന്ധങ്ങളും ഉണ്ടായെന്നുമിരിക്കും. എന്ന് കരുതി ഒരാളെ അസഭ്യം വിളിക്കാനുള്ള ലൈസൻസ് മറ്റുള്ളവർക്കില്ല. കന്യക, പരിശുദ്ധ തുടങ്ങിയ ഇല്ല്യൂഷൻ ഒക്കെ മനസ്സിൽ നിന്നും എടുത്ത് കളയൂ. ഒരു മനുഷ്യൻ മറ്റാർക്കും സ്വന്തമല്ല. അയാൾ അയാളുടേത് മാത്രമാണ്. അതുകൊണ്ട് തന്നെ അയാൾ തീരുമാനിക്കട്ടെ ബന്ധങ്ങളിൽ നിന്നും ഇറങ്ങി വരണോ എന്നും ആരെ വിവാഹം കഴിക്കണം എന്നും.

Most Popular

To Top