താരസമ്പന്നമായി മൈഥിലിയുടെ വിവാഹറിസപ്ഷൻ,(വിഡിയോ )

ഇന്നലെ ആയിരുന്നു ഗുരുവായൂർ അമ്പലത്തിൽ വച്ച് നടി മൈഥിലി വിവാഹിതയായിരുന്നത്. ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്ന് മൈഥിലിയുടെ വിവാഹം അധികമാരും അറിഞ്ഞിരുന്നില്ല. ഒരു മുന്നറിയിപ്പുമില്ലാതെ വിവാഹമായിരുന്നു. താരം വിവാഹിതയായ വീഡിയോ ആദ്യമായി പങ്കുവയ്ക്കുന്നത് നടിയായ അനുമോൾ ആയിരുന്നു. അതിനു ശേഷമാണ് താരം വിവാഹിതയായി എന്ന വിവരം ആളുകൾ അറിയുന്നത്. കുറച്ചുകാലങ്ങളായി സിനിമയിൽ ഒന്നുമാത്ര സജീവമായിരുന്നില്ല താരം.

മോഹൻലാൽ നായകനായ ലോഹം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം അഭിനയിച്ചിരുന്നത്. ഇപ്പോൾ ഒരു ചിത്രം റിലീസിന് കാത്തുനിൽക്കുകയാണ്. കൊച്ചിയിൽ സിനിമയിലെ തൻറെ സഹപ്രവർത്തകർക്ക് വേണ്ടി ഒരു പാർട്ടിയും തയ്യാറായിരുന്നു. ആ പാർട്ടിയിൽ ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ ആയിരുന്നു മൈഥിലി എത്തീരുന്നത്. സമ്പത്ത് എന്നാണ് വരൻറെ പേര്. ഇരുവരും തമ്മിലുള്ള പ്രണയവിവാഹമാണോ ആലോചിച്ചുറപ്പിച്ച വിവാഹമാണോ എന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു വിവാഹിതയായിരുന്നത്.

വിവാഹറിസപ്ഷനിൽ അഹാന കൃഷ്ണകുമാർ, ജോജു ജോസഫ് തുടങ്ങിയവരെല്ലാം നിറസാന്നിധ്യമായിരുന്നു .അഹാന മൈഥിലിയുടെ ഒപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും പങ്കുവച്ചിരുന്നു.
സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമായിരുന്നില്ല മൈഥിലി, സോൾട്ട് ആൻഡ് പേപ്പർ, ലോഹം, മായാമോഹിനി ,കാണാമറയത്ത്, ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്നീ ചിത്രങ്ങളൊക്കെയാണ് താരത്തിൻറെ എടുത്തുപറയേണ്ട ചിത്രങ്ങൾ,