സേതുരാമ്മയ്യരെ കാണാൻ നാഗവല്ലി എത്തിയപ്പോൾ വിഡിയോ പങ്കുവച്ചു മെഗാസ്റ്റാർ.!!

ബുദ്ധിരാക്ഷസൻ അഞ്ചാമത്തെ വരവ് വളരെയധികം ആഡംബരത്തോടെയും ആവേശത്തോടെയും തന്നെയാണ് മലയാളസിനിമയുടെ അല്ല ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും.

32 വർഷത്തിനുശേഷം അതേ നായകനും സംവിധായകനും എല്ലാം ഒരുമിക്കുന്നത് വീണ്ടും ഒരു ചിത്രത്തിൻറെ അഞ്ചാം ഭാഗത്തിന് വേണ്ടി ഇത്രയും പ്രതീക്ഷയോടെ മലയാളികൾ ഓരോരുത്തരും കാത്തിരിക്കുന്ന ഒരു ചിത്രം വേറെ ഉണ്ടായിരിക്കില്ല എന്നതാണ് സത്യം.

സിബിഐ അഞ്ചാം ഭാഗം അത്രമേൽ പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. ബുദ്ധിരാക്ഷസന്റെ അഞ്ചാമത്തെ വരവ് എല്ലാംകൊണ്ടും വ്യത്യസ്തമാവുകയാണ്. സാധാരണ സിനിമകൾ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ച ദിവസത്തിന് പകരം സിനിമ റിലീസ് ചെയ്യുന്നത് ഞായറാഴ്ചയാണ്. തൊഴിലാളി ദിനത്തിലാണ്. തൊഴിലാളികളുടെ ദിനത്തിൽ ഒരു മികച്ച ചിത്രവുമായാണ് തീയേറ്ററുകൾ ഒരുങ്ങാൻ കാത്തിരിക്കുന്നത്.

ഹാസ്യസാമ്രാട്ടിന്റെ രണ്ടാമത്തെ വരവ് കൂടിയാണ് ചിത്രം എന്ന് പറയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ ശോഭനയെത്തിയ വിശേഷങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സിബിഐയുടെ ലൊക്കേഷനിലായിരുന്നു മമ്മൂട്ടിയെ കാണാൻ വേണ്ടി ശോഭന എത്തിയത്. സേതുരാമയരെ കാണാൻ നാഗവല്ലി എത്തിയപ്പോഴെന്ന അടിക്കുറിപ്പോടെ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരിക്കുന്നത്.

വലിയ സന്തോഷപൂർവ്വമായിരുന്നു ശോഭനയെ സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവരും തന്നെ സ്വീകരിക്കുന്നത്. പൂച്ചെണ്ട് നൽകിയായിരുന്നു താരത്തെ അണിയറപ്രവർത്തകർ സ്വീകരിച്ചിരുന്നത്. വീഡിയോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ എല്ലാം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.മികച്ച പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment