Entertainment

വളക്കാപ്പ് ചടങ്ങിൽ അതിസുന്ദരിയായി നമിത. നിറവയറിൽ ചുംബിക്കുന്ന ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ വൈറൽ.

തെന്നിന്ത്യൻ സിനിമ മേഖലയിലെ ഒരു ഗ്ലാമർ താരമാണ് നമിത. നിരവധി ആരാധകരാണ് നമിതയ്ക്ക് ഉള്ളത്.

നമിത വങ്കാല ചൗധരി എന്നാണ് യഥാർത്ഥ പേര് പഞ്ചാബി കപൂർ കുടുംബത്തിലെ അംഗമാണ് യഥാർത്ഥത്തിൽ നമിത. ഗുജറാത്തിലെ സൂററ്റ് സ്വദേശിനി കൂടിയാണ്.. 1998 മിസ് സൂററ്റ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു നമിതയുടെ തുടക്കം.

പിന്നീട് മിസ്സ്‌ ഇന്ത്യ കോൺടസ്റ്റിൽ നാലാം റണ്ണറപ്പ് സ്ഥാനവും നേടി. പിന്നീട് നിരവധി പരസ്യചിത്രങ്ങളുടെ മോഡൽ ആയി മാറിയ നമിതയെ തേടി സിനിമ എന്ന മായാലോകം എത്തുകയായിരുന്നു.

എങ്കൽ അണ്ണാ എന്ന സിനിമയിലൂടെയായിരുന്നു ആരംഭം. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല നമിതയ്ക്ക്. ഒട്ടനവധി ചിത്രങ്ങളുടെ നായികയായി അഭിനയിക്കാൻ സാധിച്ചു. ഒരു ഗ്ലാമർസ് ലേഡി എന്ന ലേബലും താരത്തിന് ലഭിച്ചിരുന്നു. അർജുൻ അർജുൻ ഡാൻസ് നമ്പറായിരുന്നു താരത്തിന് കൂടുതൽ പ്രശസ്തി നൽകിയത്.2017 വിവാഹിതരാവുകയും ചെയ്തു. സുഹൃത്തായ വീരേന്ദ്ര ചൗധരിയാണ് നമിത തന്റെ ജീവിതപങ്കാളിയുടെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്.

വിവാഹത്തിനുശേഷം സാധാരണ എല്ലാ നടിമാരെയും പോലെ തന്നെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നമിതയും. പിന്നീട് താരം തന്നെ താൻ ഗർഭിണിയാണെന്ന വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. നിറവയറുമായി നിൽക്കുന്ന ഒരു ഫോട്ടോഷൂട്ട് ചിത്രമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പുലിമുരുകൻ എന്ന ചിത്രത്തിലും താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവിനോടൊപ്പം ഉള്ള താരത്തിന്റെ ബേബിഷവർ പാർട്ടിയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

വയറുകാണൽ ചടങ്ങിന്റെ വളക്കാപ്പ് എന്ന് ആഘോഷചടങ്ങിൽ അതിസുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. നിറവയറിൽ ചുംബിക്കുന്ന ഭർത്താവിന്റെ ചിത്രങ്ങളും കാണാൻ സാധിക്കുന്നുണ്ട്. പട്ടുസാരിയിൽ തിളങ്ങിയാണ് എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ഡാൻസ് കൊറിയോഗ്രാഫർ ആയ കല മാസ്റ്റർ ചടങ്ങിൽ അതിഥിയായി എത്തിയിട്ടുണ്ട്. നിരവധി സിനിമാ താരങ്ങളും ആരാധകരും ഒക്കെയാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പും സാമൂഹികമാധ്യമങ്ങളിൽ താരം പങ്കു വച്ചിട്ടുണ്ട്. അതിസുന്ദരിയായാണ് പട്ടുസാരിയിൽ നമിതയെ കാണാൻ സാധിക്കുന്നത്. താരത്തെ പൊതുവേ ഗ്ലാമറസ് വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ളതുകൊണ്ട് തന്നെ ആരാധകർ വലിയ ആകാംക്ഷയോടെയാണ് ഈ ചിത്രങ്ങൾ സ്വീകരിക്കുന്നത്.

Most Popular

To Top