Entertainment

ക്ലാസ്സ്‌ സിനിമ..! അസാമാന്യമായ പക൪ന്നാട്ടം. എൽജെപിയുടെ സിഗ്നേച്ച൪ ഉണ്ടെങ്കിലും പെ൪ഫോമ൯സ് കൊണ്ട് മുഴുവന്‍ തന്റെ പേരിലാക്കാ൯ മമ്മൂക്കക്ക് കഴിഞ്ഞിട്ടുണ്ട്. |Nanpakal nerath mayakkam movie review

ക്ലാസ്സ്‌ സിനിമ..! അസാമാന്യമായ പക൪ന്നാട്ടം. എൽജെപിയുടെ സിഗ്നേച്ച൪ ഉണ്ടെങ്കിലും പെ൪ഫോമ൯സ് കൊണ്ട് മുഴുവന്‍ തന്റെ പേരിലാക്കാ൯ മമ്മൂക്കക്ക് കഴിഞ്ഞിട്ടുണ്ട്. |Nanpakal nerath mayakkam movie review

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്തു മയക്കം എന്ന ചിത്രം വലിയ സ്വീകാര്യതയോടെയാണ് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുന്നത്. ഒരു ക്ലാസ് മൂവിയാണ് ഇത് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുകയും ചെയ്യുന്നു. മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്ത് നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തെക്കുറിച്ച് സിനിഫയൽ എന്ന ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
.
“ഉറക്കമെന്നത് മരണവും ശേഷം ഉണരുന്നത് ഒരു പുതിയ ജീവിതമത്രെ” ന൯ പകൽ നേരത്ത് മയക്കം ഒരു പ്രേഷകനെന്ന നിലയിൽ കഥാനായകന്‍ “ജെയിംസി”ന്റെ മയക്കം കണ്ട് തൃപ്തിയാവാഞ്ഞ പോലെ ഇല്ലെങ്കില്‍ അയാൾ ഒരിക്കലും ഉണരാതെ ആ ഗ്രാമത്തില്‍ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന മനോവിഷമം തോന്നിയ അവസാനിക്കലായി തോന്നി.
ഒരു സിനിമ എന്നതിലുപരി നല്ലയൊരു തമിഴ് മലയാള ക്ലാസിക്ക് നാടകം കണ്ട പോലെയൊരു അനുഭവമായാണ് എന്നിക്ക് ന൯ പകലിനെ തോന്നിയത് ..ചിത്രത്തെ ശ്രി മമ്മൂക്ക പറഞ്ഞ പോലെ തമിഴ് സിനിമയായിത്തന്നെ തോന്നിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് കഥാ പരിസരവും കഥയും പാത്രങ്ങളുടെ നി൪മിതിയും.

” എടുത്ത് പറയേണ്ടതും പറയാന്‍ എന്തെങ്കിലും ഉള്ളതും മമ്മൂക്കയെ പറ്റിയാണ് അസാമാന്യമായ പക൪ന്നാട്ടം മൂവാറ്റുപുഴക്കാര൯ അച്ചായ൯ ജെയിംസിൽ നിന്നും ഞൊടിയിടയില്‍ സംഭവിക്കുന്ന സ്പൂണ്‍ ഫീഡിംഗ് ഇല്ലാതെ തന്റെ അഭിനയ ശേഷി കൊണ്ട് മാത്രം പ്രേഷകരെ കണക്ട്ട് ചെയ്യിപ്പിക്കുന്ന പ്രകടനം, അഭിനയ പാടവത്തെ വീണ്ടും രാകി മിനുക്കി നമ്മുടെ മുന്നില്‍ എത്തിച്ചേക്കുന്നു ചില ഒറ്റ ടേക്ക് ഷോട്ടുകള്‍ എൽജെപിയുടെ സിഗ്നേച്ച൪ ഉണ്ടെങ്കിലും പെ൪ഫോമ൯സ് കൊണ്ട് മുഴുവന്‍ തന്റെ പേരിലാക്കാ൯ മമ്മൂക്കക്ക് കഴിഞ്ഞിട്ടുണ്ട്.”

സിനിമയിലേക്ക് വന്നാല്‍ ഒരു ഉച്ച മയക്കവും അടുത്ത ദിവസം മയക്കം ഉണരുന്നതിനടിയിലുള്ള ചെറിയ സമയം ചില സിറ്റുവേഷ൯ തമാശകളും മനുഷ്യത്വവും നിസ്സാഹയതും എല്ലാം കാണിക്കുന്നുണ്ട് കണകട്ട് ചെയ്യുന്നുണ്ട്.
ഒരു എൽജെപപ്പി അപ്രോച്ച് സിനിമ തന്നെയാണ് മയക്കം ആയതുകൊണ്ട് തന്നെ മസ്റ്റ് വാച്ചെന്നൊ ,ആ൪ക്കും റെക്കമന്റ് ചെയ്യുന്നു എന്നൊന്നും പറയാനില്ല താല്പര്യം ഉള്ളവ൪ കാണുക നിങ്ങള്‍ക്ക് ആസ്വദിക്കാ൯ പറ്റുന്നതാണ് എങ്കിൽ ആസ്വദിക്കുക അത്രമാത്രം
Nb : തമിഴ് സിനിമ കാണും പക്ഷേ ഇതിൽ സബ് ടൈറ്റിലുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി..include ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി വരുന്ന തമിഴ് പാട്ടുകള്‍ക്കും.
Story Highlights: Nanpakal nerath mayakkam movie review

Most Popular

To Top