ലിജോ ജോസ് പല്ലിശ്ശേരിയുടെ കരിയറിലെ ബെസ്റ്റ് വർക്ക്,മമ്മൂട്ടിയുടെ ടോപ്പ് 15ൽ വയ്ക്കാവുന്ന ഒരു ചിത്രം, അടുത്തവർഷത്തെ ദേശീയ അവാർഡ് മമ്മൂക്കയ്ക്ക് സ്വന്തം, നൻ പകൽ നേരത്ത് മയക്കത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നു|Nanpakal Nerathu Mayakkam movie review Mammooty & Lijo Jose Pallisheri

ലിജോ ജോസ് പല്ലിശ്ശേരിയുടെ കരിയറിലെ ബെസ്റ്റ് വർക്ക്,മമ്മൂട്ടിയുടെ ടോപ്പ് 15ൽ വയ്ക്കാവുന്ന ഒരു ചിത്രം, അടുത്തവർഷത്തെ ദേശീയ അവാർഡ് മമ്മൂക്കയ്ക്ക് സ്വന്തം, നൻ പകൽ നേരത്ത് മയക്കത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നു|Nanpakal Nerathu Mayakkam movie review Mammooty & Lijo Jose Pallisheri

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തും മയക്കം എന്ന മമ്മൂട്ടി ചിത്രം വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരുന്നത്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം മത്സരത്തിന് എത്തിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം കാണുവാൻ വേണ്ടി രാവിലെ മുതൽ ഭക്ഷണം പോലും കഴിക്കാതെയാണ് നിരവധി ആളുകൾ കാത്തിരുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള റിവ്യൂകൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ കരിയറിലെ ബെസ്റ്റ് വർക്ക് എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം എന്നാണ് പലരും പറയുന്നത്. മമ്മൂട്ടിയുടെ ടോപ്പ് 15ൽ വയ്ക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും ഒക്കെ തന്നെ ഈ ചിത്രം മമ്മൂട്ടിക്ക് നേടിക്കൊടുക്കും. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. എല്ലാം കൊണ്ടും ഈ വർഷം മെഗാ ഇയറാണ് മമ്മൂട്ടിക്ക്. റൈറ്റിംഗ് അഞ്ചിൽ അഞ്ചു തന്നെ കൊടുക്കാൻ പറ്റും എന്നാണ് ആളുകൾ പറയുന്നത്.

ലിജോ ജോസ് പല്ലിശ്ശേരി ഇന്ന് ഐ എഫ് കെ യിലെ ടാഗോർ തിയേറ്ററിൽ സൃഷ്ടിച്ച തിരക്ക് എല്ലാവരെയും ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. ലിജോ ഒരു വൻ ബ്രാൻഡ് ആണ് എന്ന് മനസ്സിലാക്കിത്തരുന്ന ഒരു തിരക്ക്. പോത്തിന്റെ പിന്നാലെ ഒരു നാടിനെ മുഴുവൻ ഓടിച്ച മനുഷ്യൻ ഇന്ന് മമ്മൂട്ടിയുടെ പുറകെ പുതിയൊരു ടീമിനെ ഓടിച്ചത് പ്രേക്ഷകർക്കിടയിൽ വലിയൊരു ശ്രദ്ധയാണ് നൽകിയിരിക്കുന്നത്. അടുത്തവർഷത്തെ മികച്ച നടൻ മമ്മൂക്ക തന്നെയാണ്. അത് ഈ ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നമ്മളെ എത്തിക്കും നൻ പകൽ നേരത്തു മയക്കം എന്ന ചിത്രം. നല്ല രസമുള്ള ഫ്രെയിമുകളിൽ രസമുള്ള ഒരു കുഞ്ഞ് ചിത്രം എന്നതിന്റെ അപ്പുറം ഒന്നുമില്ല. ഒരു പക്കാ ലോക്കൽ നാട്ടിൻപുറം തമിഴനായി പരകായപ്രവേശം നടത്താൻ മമ്മൂക്കയ്ക്ക് കഴിഞ്ഞു. കാണേണ്ട സിനിമ തന്നെയാണ് എന്ന് നിസംശയം പറയാം ഇങ്ങനെയാണ് ആളുകൾ പറയുന്നത്.Story Highlights: Nanpakal Nerathu Mayakkam movie review Mammooty & Lijo Jose Pallisheri