മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു പേരാണ് നൗഷാദ് എന്ന ഷെഫിൻറെ പേര്. പാചകവിദഗ്ധൻ, ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന നൗഷാദ്.

ചാനലുകളിലെ പാചക പരിപാടിയിലൂടെയാണ് മലയാളികൾക്കിടയിൽ അദ്ദേഹം ശ്രദ്ധനേടി തുടങ്ങുന്നത്. പിന്നീട് സിനിമയിലും പാചകത്തിലും ഒക്കെ തന്റെതായ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. സ്കൂൾ കോളേജ് സഹപാഠിയായ ബ്ലസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചു കൊണ്ടാണ് ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ അദ്ദേഹം തുടക്കം തുടങ്ങുന്നത്. പിന്നെ ബെസ്റ്റ് ആക്ടർ, ലയൺ എന്ന സൂപ്പർഹിറ്റ് സിനിമകൾ ഉൾപ്പെടെ ആറോളം സിനിമകളാണ് നൗഷാദിന്റെ ബിഗ്സ്ക്രീൻ പ്രൊഡക്ഷൻസ് നിർമ്മിച്ചത്.

തിരുവല്ലയിൽ അദ്ദേഹത്തിന് സ്വന്തമായി റസ്റ്റോറന്റ്, കേറ്ററിങ് സർവ്വം എല്ലാമുണ്ടായിരുന്നു. മലയാളിയെ കൊതിപ്പിച്ച് കൈപ്പുണ്യം ആയിരുന്നു നൗഷാദ്. നൗഷാദിന്റെ വിയോഗം കേരളത്തിൽ ഉണ്ടാക്കിയ വലിയ വേദന തന്നെയായിരുന്നു. എന്നാൽ ഇപ്പോഴിതാ അച്ഛന്റെ വിടവ് നികത്താൻ അച്ഛന്റെ രുചിക്കൂട്ടുകളുടെ പാരമ്പര്യം തുടരാൻ നൗഷാദിന്റെ മകൾ എത്തുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ചെറുപ്രായത്തിലെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട 13 വയസ്സുകാരി നഷ്മയാണ് നൗഷാദ് കേറ്ററിംഗിന്റെ പുതിയ മുഖം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

നൗഷാദിക്ക വളർത്തിക്കൊണ്ടുവന്ന വലിയൊരു സംരംഭം ആണല്ലോ നൗഷാദ് കാറ്ററിങ്, നൗഷാദ് അദ്ദേഹത്തിന്റെ മരണശേഷം ബിസിനസ് നിലച്ചു എന്നൊക്കെ പലരും പറയുന്നതിൽ വിഷമിച്ചിരിക്കുന്ന സമയത്താണ് നൗഷാദ് ഇക്കയുടെ പ്രിയപ്പെട്ടവരായ ഞങ്ങളൊക്കെ ചേർന്ന് ആലോചിച്ച് മോളോട് സംസാരിച്ചതിന്. മോൾക്ക് സമ്മതമായിരുന്നു. അവൾക്കും താൽപര്യമുള്ള മേഖലയാണ് ഇപ്പോൾ വീണ്ടും സജീവമായി തിരിച്ചുവരികയാണ് നൗഷാദ് ഇക്കയുടെ കേറ്ററിംഗ്.
നൗഷാദ് ഇക്ക നിർത്തി പോയിടത്തു നിന്ന് മോൾ തുടങ്ങുകയാണ്. പാചകവുമായി ബന്ധപ്പെട്ട കോഴ്സുകൾ ഒക്കെ പഠിക്കണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞദിവസം മകളുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ഒരു ഇഫ്താർ വിരുന്ന് ഒരുങ്ങിയിരുന്നു.
