ഒരു ജനുവിൻ നടനാണ് നസ്ലിൻ.നസ്ലിന്റെ പ്രകടനം കണ്ട് ജയറാം പോലും അന്തം വിട്ടു നോക്കി നിന്നു.

ഒരു ജനുവിൻ നടനാണ് നസ്ലിൻ.നസ്ലിന്റെ പ്രകടനം കണ്ട് ജയറാം പോലും അന്തം വിട്ടു നോക്കി നിന്നു.


തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ പുതുമുഖ താരങ്ങൾക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ഒരുപറ്റം പുതുമുഖ താരങ്ങളായിരുന്നു ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര രാജനും മാത്യു തോമസും വിനീത് ശ്രീനിവാസൻ ഒക്കെ ആണെങ്കിലും ചിത്രത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ നിരവധി താരങ്ങളാണ്. അതിൽ ഒരാളായിരുന്നു നസ്ലിം ഗഫൂർ എന്ന താരം തികച്ചും സ്വാഭാവികമായ രീതിയിൽ ഉള്ള അഭിനയമാണെന്ന് എല്ലാരും ഒരുപോലെ പറഞ്ഞു. മറ്റുള്ള താരങ്ങളിൽ നിന്നും കൂടുതൽ വ്യത്യസ്തനാക്കുന്നുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം താരം പിന്നീട് വളരെ പെട്ടെന്ന് തന്നെ വലിയൊരു താരമായി മാറുകയായിരുന്നു. ഹോം എന്ന ചിത്രത്തിലെ കഥാപാത്രത്തെ മികച്ചതാക്കിയ താരം പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും തന്റെ കഴിവ് തെളിയിച്ചു..

ഇപ്പോഴിതാ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകൾ. അതാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നസ്ലിൻ ചിത്രം. രോഹിത് കഥാപാത്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നസ്ലിനെ മനസ്സിൽ കണ്ട് തന്നെയാണ് മകൾ എന്ന ചിത്രത്തിൽ രോഹിത് എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറയുകയാണ് ഇപ്പോൾ സംവിധായകനായ സത്യൻ അന്തിക്കാട്. ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു എന്നാണ് സിനിമയിലെ സംവിധായകൻ പറയുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ…

തണ്ണീർ മത്തൻ ദിനങ്ങൾ മുതൽ ഞാൻ അയാളെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ മാത്രമല്ല ഇഖ്ബാലും എന്റെ മക്കളും ഒക്കെ അവനെ ശ്രദ്ധിച്ചിട്ടുണ്ട്. അഭിനയിക്കുന്ന പല സീനികളിലും അവൻ അഭിനയിക്കാതെ ബീഹെവ് ചെയ്യുന്നുണ്ട്.. അത് വല്ലാത്തൊരു കോളിറ്റി തന്നെയാണ്. അഭിനയം വേറെ ബിഹേവിങ് വേറെ. അവനവന് തോന്നുന്ന രീതിയിൽ അവൻറെ ഭാഷയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അത്തരമൊരു ക്യാരക്ടർ ഈ സിനിമയിൽ പ്രധാനവുമാണ്. അപർണ എന്ന് പറയുന്ന ദേവിക സഞ്ജയ് ചെയ്യുന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന ഒരു പയ്യൻ. അവൻ തോന്നുന്ന ബുദ്ധിയിൽ തോന്നുന്ന കുറെ സൂത്രങ്ങൾ ഒക്കെ പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് അവൻ ഹിന്ദി പറയുന്നത്. ഇതൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഭയങ്കര പൊട്ടിച്ചിരി ഉണ്ടാക്കി കുറേ രംഗങ്ങളുണ്ടായിരുന്നു.

നസ്ലിന്റെ പ്രകടനം കണ്ട് ജയറാം പോലും അന്തം വിട്ടു നോക്കി നിന്നു എന്നതാണ് സത്യം. സിനിമയിൽ സിദ്ദിഖ് തുമ്മുന്ന ഒരു സീനുണ്ട്. ഇവൻ വന്ന അടുത്തുനിന്ന് ചോദിക്കും ഇത് എങ്ങനെയാണ് ഇക്ക ഇങ്ങനെ സ്വാഭാവികമായി തുമ്മുന്നത് എന്ന്. അതിനുശേഷം അവൻ തുമ്മി പഠിക്കുകയാണ്. അങ്ങനെ ഞാൻ അവന്റെ തുമ്മൽ പടത്തിൽ വേറൊരു ഭാഗത്ത് ആഡ് ചെയ്യുകയം ചെയ്തിട്ടുണ്ട്. ഒരു സിനിമയുടെ ഭാഗമാകുമ്പോൾ അതൊരു ജോലി ഇല്ലാത്ത വിധത്തിൽ മാറ്റാൻ പറ്റുമ്പോഴാണ് ഒരു നടൻ ജനുവിൻ ആയി മാറുന്നത്. ഒരു ജനുവിൻ നടനാണ് നസ്ലിൻ എന്നാണ് സത്യൻ അന്തിക്കാടിന്റെ അഭിപ്രായം.

Leave a Comment

Your email address will not be published.

Scroll to Top