മലയാളികൾക്ക് സ്ത്രീകളെക്കുറിച്ചുള്ള സങ്കല്പമല്ല നവീൻ ഉള്ളത്.

കഴിഞ്ഞ ദിവസമായിരുന്നു ഭാവനയും നവീനും തങ്ങളുടെ വിവാഹ ആഘോഷം നടത്തിയത്. വിവാഹ വാർഷിക ആഘോഷങ്ങളിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്ത് ഭാവനയുടേയും നവീന്റെയും പുതിയ ചിത്രം തന്നെയായിരുന്നു.. പുതിയ ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇവരെപ്പറ്റി റോർ ഓഫ് സൈലൻസ് എന്ന ഒരു ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പാണ് ശ്രെദ്ധ നേടുന്നത്. ഈ പുരുഷനോട്‌ മനുഷ്യനോട് വല്ലാത്ത ആദരവും സ്നേഹവുമാണ്. കന്നട സിനിമാ നിർമ്മാതാവായ നവീൻ. നമ്മുടെ പ്രിയപ്പെട്ട അഭിനേത്രി ഭാവനയുടെ ഭർത്താവ്. ഒരു സ്ത്രീയും കടന്നു പോകാൻ ആഗ്രഹിക്കുന്നു അവസ്ഥകളിലൂടെ കടന്നു പോയ സ്ത്രീയെ ചേർത്തുപിടിച്ച് ആളാണ് നവീൻ.

മലയാളി അല്ലാത്ത കൊണ്ടാണോ എന്നറിയില്ല മലയാളികൾക്ക് സ്ത്രീകളെക്കുറിച്ചുള്ള സങ്കല്പമല്ല നവീൻ ഉള്ളത് എന്നത് വ്യക്തമാണ്. നവീൻ എന്തോ വലിയ കാര്യം ചെയ്തു എന്നല്ല പറഞ്ഞു വരുന്നത്. അയാൾ യഥാർത്ഥ സ്നേഹം എന്താണെന്ന് പ്രകടിപ്പിക്കുവാൻ കഴിവുള്ള തെളിയിച്ച വ്യക്തിയാണ് എന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടിലൂടെ കടന്നു പോയിട്ടും എനിക്ക് നിന്നെ മാത്രം മതി എന്ന് തീരുമാനിക്കാൻ കഴിയുന്ന ആൾ , അതല്ലേ യഥാർത്ഥ പ്രണയം. അത്‌ അല്ലേ സ്നേഹം എന്നൊക്കെ പറയുന്നത്. 2017 ഭാവനയുടെ ജീവിതത്തിൽ എന്തു നടന്നു എന്നത് നമ്മളെല്ലാവരും അറിഞ്ഞതാണ്..

ആ സംഭവത്തിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ഭാവനയും നവീനും ഇന്നലെ അവരുടെ നാലാം വിവാഹവാർഷികം ആയിരുന്നു. വേണമെങ്കിൽ അയാൾക്ക് എന്തെങ്കിലും കാരണം പറഞ്ഞു അവളെ ഉപേക്ഷിക്കാൻ ആയിരുന്നു. പക്ഷേ ഈ നിമിഷം വരെയും അവരുടെ കൂടെ നിൽക്കുന്നത് എന്ത് വന്നാലും ഞാനുണ്ട് കൂടെ എനിക്ക് നീ മാത്രം മതി എന്ന് പറയുന്ന സ്നേഹം, അതല്ലേ ഏറ്റവും വലിയ അത്ഭുതം. അങ്ങനെ സ്നേഹം ലോകത്തിൽ ഉണ്ട് എന്നത് ഒരു അത്ഭുതം തന്നെയാണ്. വളരെ എളുപ്പത്തിൽ ആളുകൾ പരസ്പരം ഒഴിവാക്കുന്ന ഈ കാലത്തിൽ പ്രണയമെന്നാൽ ഒരാളുടെ സന്തോഷങ്ങളും മാത്രമല്ല വേദനകളെ കൂടി പങ്കു വച്ച ആളാണെന്ന് തിരിച്ചറിയുന്നവർ ഇവിടൊക്കെ ഉണ്ട് എന്ന് തന്നെയാണല്ലോ ഈ ലോകത്ത് ജീവിക്കാനുള്ള കാരണങ്ങളിലൊന്ന്.

Leave a Comment

Your email address will not be published.

Scroll to Top