വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും നവ്യ നായർ ഒരു തിരിച്ചുവരവ് നടത്തുന്നത്.

നടൻ കുഞ്ചാക്കോ ബോബന്റെ വേഷപ്പകർച്ചകൾ മലയാളികൾക്ക് പരിചിതമായ ഒന്നാണ്. ഏറ്റവും അവസാനം ഇറങ്ങിയ ചിത്രത്തിൽ താരത്തിന്റെ മറ്റു സിനിമകളേക്കാൾ വേറിട്ട ഒരു കഥാപാത്രമായിരുന്നു. ഒരു റൊമാൻറിക് നായകനെന്ന പരിവേഷത്തിൽ നിന്നും താരം ഇന്റിമേറ്റ് രംഗങ്ങളിലേക്ക് ഇപ്പോൾ മാറി കഴിഞ്ഞിരിക്കുകയാണ്. സാധാരണ ഇത്തരം സീനുകളിൽ താരം അങ്ങനെ അഭിനയിക്കാറില്ല. കഴിഞ്ഞ വാലൻറ്റൈൻസ് ഡേ ആയിരുന്നു കുഞ്ചാക്കോ ബോബന്റെ ഒരു ഒരു ഗാനം റിലീസ് ആയത്. അതിന് വലിയ തോതിൽ തന്നെ ആരാധകർക്കിടയിൽ നിന്നും അഭിപ്രായങ്ങൾ വന്നിരുന്നതും.

ഇമ്രാൻ ഹാഷ്മിക്ക് പഠിക്കുകയാണോ എന്നായിരുന്നു താരത്തോട് ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോൾ ഇത്തരം സീനുകളിൽ താരത്തിന്റെ അഭിനയവുമായി ബന്ധപ്പെട്ട് നവ്യ നായർ കുഞ്ചാക്കോ ബോബന് അയച്ച ഒരു മെസ്സേജിന് കുറിച്ച് തുറന്നു പറയുകയാണ് നവ്യാനായർ. ഡിസംബറിൽ റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കിസ്സിങ് സീൻ വളരെയധികം ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ. പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബന് ഇന്റിമെന്റ് രംഗം ഉണ്ടാവും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ചക്കൊച്ചനോട് നവ്യ പറഞ്ഞതിങ്ങനെയാണ്. “ഇപ്പോൾ എല്ലാം കിസ്സിംഗ് ആണ് മോനേ “കുഞ്ചാക്കോ ബോബനു താൻ മെസ്സേജ് ചെയ്തു. അപ്പോൾ ചിരിക്കുന്ന ഒരു സ്മൈലി ആണ് കുഞ്ചാക്കോ തിരിച്ചയച്ചത് എന്നൊക്കെ പറയുന്നുണ്ട്. അതേസമയം നവ്യാനായരുടെ ഒരുതീ വലിയ വിജയമായി മാറും എന്നാണ് ആരാധകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിന് കഥയായി വരുന്നത്. അതുകൊണ്ടു തന്നെ ആരാധകരെല്ലാം ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ്. ചിത്രത്തിൽ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.