വിവാഹമോചന വാർത്തകളിൽ കുറച്ചു സത്യം ഉണ്ട്, നവ്യ നായർ തുറന്നു പറയുന്നു |Navya Nair talks about her family life

വിവാഹമോചന വാർത്തകളിൽ കുറച്ചു സത്യം ഉണ്ട്, നവ്യ നായർ തുറന്നു പറയുന്നു |Navya Nair talks about her family life

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു വന്ന താരമാണ് നവ്യാ നായർ. പിന്നീട് നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ബാലാമണി ആയി മാറി. നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും ഒക്കെ സജീവസാന്നിധ്യമാണ് നവ്യ. പത്തു വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു നവ്യ. ഇതിനിടയിൽ നവ്യയിൽ പല തരത്തിലുള്ള മാറ്റങ്ങളും വന്നിരുന്നു. നവ്യയുടെ വസ്ത്രധാരണത്തിലും രൂപത്തിലും ഒക്കെ ഒരുപാട് മാറ്റങ്ങൾ വരുത്തി. അതുവരെ നവ്യ ഒരു നാടൻ പെൺകുട്ടിയായി മാത്രമാണ് നമ്മൾ കണ്ടിരുന്നത്.

പിന്നീട് കാണാൻ സാധിച്ചത് അത്യാവശ്യം മോഡേൺ ലുക്കിൽ ആയിരുന്നു. അതുകൊണ്ട് തന്നെ നടിയെക്കുറിച്ചുള്ള പലകാര്യങ്ങളും ചർച്ച നേടിയിരുന്നു. അക്കൂട്ടത്തിൽ തന്നെ കൂടുതൽ ആളുകളും പറയുന്ന ഒരു വാക്ക് ആയിരുന്നു നവ്യ നായർ വിവാഹമോചിതയാണ് എന്ന വാർത്ത. എന്നാൽ ഈ വാർത്തയോടും നടി പ്രതികരിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വാർത്തകൾ പതിവായപ്പോഴാണ് ഈ കാര്യത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയത്. ഇതിനെക്കുറിച്ച് നവ്യ പറയുന്നത് ഇങ്ങനെയാണ്.. ഇത്തരം വാർത്തകൾ പുറത്തു വന്നതിൽ കുറച്ചൊക്കെ സത്യം ഉണ്ടായിരുന്നു. അതിനർത്ഥം താൻ വിവാഹമോചിതയാണ് എന്നതല്ല.

മകന്റെ ചില പ്രത്യേക ദിവസങ്ങളിലും തങ്ങൾ വണ്ടിയെടുത്ത ദിവസങ്ങളിലും ഒന്നും തന്നെ ഭർത്താവ് തനിക്കൊപ്പം ഉണ്ടായിരുന്നില്ല.. അദ്ദേഹത്തിന്റെ ചിത്രങ്ങളും കാണാൻ സാധിച്ചില്ല. ചേട്ടൻ തിരക്കിലായി. ബോംബെയിലായിരുന്നു. പിന്നീട് ചേട്ടൻ കാവടി എടുക്കുവാൻ വേണ്ടിയാണ് നാട്ടിലെത്തിയത്. ചേട്ടനോടൊപ്പം ഇല്ലാത്തതു കൊണ്ടാണ് ഇത്തരം ചിത്രങ്ങൾ ഒക്കെ പുറത്തു വന്നത്. എന്നാൽ ഈ ചിത്രങ്ങൾ വാർത്തകൾക്ക് വേണ്ടി മാത്രം പലരും നൽകുന്നതാണ് തനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല നവ്യാ നായർ ഒരു ആഗോള പ്രശ്നമാണ് എന്ന് തോന്നിയിട്ടില്ല. തന്നെ എല്ലാവർക്കും ഇഷ്ടം തന്നെയാണ്. വെറുതെ വാർത്തകൾക്ക് വേണ്ടിയാണ് ഇത്തരം വാർത്തകൾ നൽകുന്നതെന്നും താനിപ്പോഴും വിവാഹിതയാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടോ എന്നൊക്കെയാണ് നവ്യ ചോദിക്കുന്നത്.
Story Highlights: Navya Nair talks about her family life