മകൻ സ്കൂളിലേക്ക് പോയ വിശേഷം അറിയിച്ച് നവ്യാ നായർക്ക് സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടിയ പണി.

മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ഒരു നായികയാണ് നവ്യ നായർ. ഒരിക്കലും മലയാളിക്ക് മറക്കാൻ സാധിക്കാത്ത ഒരു നായിക എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.നന്ദനത്തിലെ ബാലാമണിയായും ഇപ്പോൾ ഏറ്റവും അടുത്ത് ഒരുത്തിയിലെ രാധാമണിയായും ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരം തന്നെയാണ് നവ്യ നായർ. നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് മകൻ സ്കൂളിൽ പോകുന്ന വിശേഷത്തെ കുറിച്ചായിരുന്നു നവ്യ പങ്കുവെച്ചത്.

സ്കൂൾ തുറക്കുകയാണ് രണ്ടുവർഷത്തിനുശേഷം മകൻ സായി സ്കൂളിലേക്ക് യാത്ര പോകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മകൻറെ യൂണിഫോമിലുള്ള ചിത്രത്തിനൊപ്പം നിൽക്കുന്ന ചിത്രം നവ്യ പങ്കുവച്ചത്. ഇതിന് താഴെ ഒരാൾ കമൻറ് ചെയ്തിരിക്കുന്നത് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . അദ്ദേഹം ചെയ്ത കമൻറ് ഇങ്ങനെയാണ്. പിന്നെ ഞങ്ങൾ ഞങ്ങളുടെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്. ഇപ്പോൾ കൊറിയർ ചെയ്ത് വന്നേയുള്ളൂ. ഉച്ചയ്ക്ക് സ്കൂളിൽ ചെന്ന് തിരിച്ചു ഒപ്പിട്ട് കൈപ്പറ്റണം ഇങ്ങനെയാണ് താരം ഇതിന് കമൻറ് ചെയ്തത്. ഈ ഒരു കമൻറ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. താരങ്ങളുടെ വിശേഷങ്ങൾക്ക് ഈ തരത്തിലുള്ള തഗ് മറുപടികൾ ഇടുന്നത് ചില ആളുകൾക്ക് വല്ലാത്ത ഒരു ലഹരി ഉള്ള കാര്യമാണ്.

അങ്ങനെ ഒരു വ്യക്തിയാണ് ഈ ഒരു കമൻറ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഈ കമന്റിന് ഒരു പ്രതികരണങ്ങളും നവ്യ നായരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രമാണ് നവ്യാനായരുടെ പുതിയ ചിത്രം. പത്ത് വർഷങ്ങൾക്ക് ശേഷമാണ് നവ്യ ഒരു പുതിയ ചിത്രത്തിലേക്ക് തിരിച്ചുവരുന്നത്. വലിയ സ്വീകാര്യതയോടെ ആണ് ആരാധകർ ഈ ഒരു ചിത്രത്തെ കാണുന്നത്. ഈ ചിത്രത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കുവാനും താരത്തിന് സാധിച്ചിരുന്നു. 10 വർഷങ്ങൾക്ക് ശേഷം തിരികെ വന്നപ്പോൾ നടിയുടെ അഭിനയത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്.
