10 വർഷം കഴിഞ്ഞു ലഭിച്ച സന്തോഷം അനുഭവിക്കാൻ സമ്മതിക്കൂ..! വിനായകൻ പറഞ്ഞതിന് ക്രൂശിക്കപ്പെടുന്നത് ഞാൻ. നവ്യ നായർ.

കഴിഞ്ഞ ദിവസമായിരുന്നു ഒരുത്തി എന്ന ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി നവ്യാനായരും വികെ പ്രകാശും വിനായകനും ഒരു മീറ്റിങ്ങിൽ എത്തിയത്. ഇതിൽ വിനായകൻ സ്ത്രീകളെപ്പറ്റി വളരെ മോശമായ രീതിയിൽ ആയിരുന്നു സംസാരിച്ചത്. ഇതിന് പിന്നീട് താരം മാപ്പ് ചോദിച്ചുവെങ്കിലും വലിയതോതിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ പരിപാടിയിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറയുകയാണ് നവ്യാ നായർ.

വിനായകൻ ചെയ്ത തെറ്റിന് താൻ ആണ് ക്രൂശിക്കപ്പെട്ടത് എന്നാണ് നവ്യ പറഞ്ഞത്. വിനായകൻ ചെയ്യുന്നത് തെറ്റ് തന്നെയാണ്. പുരുഷൻ പറഞ്ഞതിന് ഇപ്പോഴും ഒരു സ്ത്രീയാണ് ക്രൂശിക്കപ്പെടുന്നത് എന്നും നവ്യാ നായർ പ്രതികരിച്ചു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണ് ക്രൂശിക്കപ്പെടുന്നതും സ്ത്രീ. അത്രയും പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു പക്ഷേ നിങ്ങൾ എല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്.

തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. 10 വർഷം കഴിഞ്ഞതിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷം അനുഭവിക്കാൻ അനുവദിക്കണമെന്നാണ് നവ്യ കൂട്ടിച്ചേർക്കുന്നത്. ഓരോ മനുഷ്യർക്കും ഓരോരോ രീതിയിലാണ് പ്രതികരണശേഷി. നിങ്ങൾ പറയുന്നതുപോലെ ഞാൻ പ്രതികരിക്കണം എന്ന് വെച്ചാൽ എന്നെക്കൊണ്ട് സാധിക്കില്ല.. അത്രയേ പറയാൻ പറ്റുന്നുള്ളൂ..

അദ്ദേഹം ക്ഷമ ചോദിച്ചു എനിക്കും ബുദ്ധിമുട്ടായിരുന്നു അത് കേട്ടപ്പോൾ. ഞാൻ പലതവണ മൈക്ക് വാങ്ങാനോക്കെ ശ്രമിച്ചു. ഈ പ്രശ്നത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ പൂർണ്ണമനസ്സോടെ ഞാൻ ക്ഷമ ചോദിക്കുന്നു എന്നും നവ്യ നായർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.