‘ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല, മനസ് ആർക്കും വിട്ടുകൊടുത്തിട്ടുമില്ല’: മനസുതുറന്ന് നവ്യ

ഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സിനിമകൽ ഒരുപാട് ഏറെ മാറിയിട്ടുണ്ടന്ന് നടി നവ്യ നായർ.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായർ മലയാളത്തിൽ കേന്ദ്ര കഥാപാത്രമാകുന്ന ‘ഒരുത്തീ’ തീയറ്ററുകളിൽ എത്തുമ്പോഴാണ് താരം മനസുതുറന്നിരിക്കുന്നത് . മനോരമ ന്യൂസിലെ ജോണി ലൂക്കോസിന്റെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖത്തിലാണ് നവ്യ മനസുതുറന്നത്.

‘ഒരു ഇടവേളയ്ക്കു ശേഷം മടങ്ങി വരുമ്പോൾ പഴയ സ്വീകാര്യതയ്ക്ക് കോട്ടം ഉണ്ടാകുമോ എന്ന ഭയം മാത്രമേയുള്ളൂ. തിരിച്ചു വരവിന്റെ സമയത്ത് മഞ്ജു വാരിയർ ഒത്തിരി പ്രചോദനമേകിയിട്ടുണ്ട്.ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല. ലോകത്ത് ഏറ്റവും സന്തോഷമുള്ള കാര്യം ബീയിങ് ഇൻ ലവ് ആണ്. ’– നവ്യ പറയുന്നു.

അതേസമയം ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍ തനിക്ക് സങ്കോചം ഉണ്ടാക്കുമെന്ന് നവ്യ വ്യക്തമാക്കി. ഇക്കാര്യത്തെ പറ്റി താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ആധികാരികമായി പറയാനാവില്ലെന്നും നവ്യ പറഞ്ഞു. മറുപടി പറഞ്ഞ് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറയുന്നു.

എന്റെ സഹപ്രവര്‍ത്തക അനുഭവിച്ച ബുദ്ധിമുട്ട് … അത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല. ഡബ്ല്യൂ.സി.സി കൊണ്ടു വന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനായി ഒരിടം എന്ന ഒരു ആശയം നല്ലത് തന്നെയാണ്. ഞാന്‍ മുംബൈയിലായതിനാലാണ് മീറ്റിംഗിലൊന്നും പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ല എന്ന കാര്യം ഡബ്ല്യൂ.സി.സി ഉന്നയിച്ചപ്പോഴാണ് അതിന് ഒരു അനക്കം വെച്ചത്. വേഗം തന്നെ ഈ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം,’ നവ്യ പറഞ്ഞു.

Leave a Comment

Your email address will not be published.

Scroll to Top